റാസല്‍ഖൈമ: യുഎഇയില്‍ കാസർഗോഡ് സ്വദേശിനി വീണ പ്രവീൺ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ ഭർത്താവ് കെട്ടിവച്ചത് രണ്ട് ലക്ഷം ദിർഹം. നാല് മണിക്കൂറോളം പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രവീണിനെ സുഹൃത്തുക്കളും ബന്ധുക്കളും ആണ് പണം സ്വരൂപിച്ച് പുറത്തിറക്കിയത്.

മരിച്ചയാളുടെ ആശ്രിതർക്കും അവകാശികൾക്കും നൽകാനായി കെട്ടിവയ്‌ക്കേണ്ട ചോരപ്പണം ആണ് രണ്ട് ലക്ഷം ദിർഹം. ഏതാണ്ട് 38 ലക്ഷം രൂപയോളം വരും ഈ തുക. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്.

രണ്ട് ലക്ഷം ദിർഹത്തിന് പുറമെ, 2500 ദിർഹം പിഴയായും പ്രവീൺ അടച്ചു. ഞായറാഴ്ച റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യ(25) മരിച്ചത്. പ്രവീണും ദിവ്യയും രണ്ട് വയസുള്ള മകനും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

കറാനില്‍ റാക് കോര്‍ക്ക്വെയര്‍ പോര്‍ട്ടില്‍ ഹച്ചിസണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ ആണ് പ്രവീണ്‍. പ്രവീണാണ് കാര്‍ ഓടിച്ചിരുന്നത്. ഷാര്‍ജയില്‍ അവധി ആഘോഷിക്കാനായി പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. പുലര്‍ച്ചെ 1.45ഓടെയായിരുന്നു അപകടം.

വാഹനം ഓടിക്കുന്നതിനിടെ താൻ ഉറങ്ങിപ്പോയെന്ന് പ്രവീൺ പൊലീസിനോട് സമ്മതിച്ചു. ഇതേ തുടർന്നാണ് രണ്ട് ലക്ഷം ദിർഹം ‘ചോരപ്പണം’ കോടതിയിൽ കെട്ടിവയ്ക്കാൻ അറ്റോർണി ജനറൽ ഉത്തരവിട്ടത്.

അപകടത്തിന് ശേഷം നാല് മണിക്കൂറോളം പ്രവീൺ പൊലീസ് കസ്റ്റഡിയിലായിരുന്നു. പണമടച്ച ശേഷമാണ് പ്രവീണിനെ പൊലീസ് വിട്ടയച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വിളക്കുകാലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിവ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.  മൃതദേഹത്തോടൊപ്പം ഭര്‍ത്താവ് പ്രവീണും രണ്ട് വയസുള്ള മകനും നാട്ടിലേക്ക് പോയി.

മുന്‍ഭാഗത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു ദിവ്യ.  ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കാനായാണ് ഇവര്‍ ഷാര്‍ജയിലേക്ക് പോയത്. തിരുവാതിരയില്‍ ദിവ്യയും പങ്കെടുത്തിരുന്നു. കാസര്‍കോട് നീലേശ്വരം തുയ്യത്തില്ലം ശങ്കരന്‍ ഭട്ടതിരി-ജലജ ദമ്പതികളുടെ മകളാണ് ദിവ്യ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ