റിയാദ്: റിയാദിലെ മമ്പാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ മർവയുടെ ഇഫ്താർ വിരുന്ന് 2017 സുലൈയിലെ ഇസ്തിറാഹയിൽ നടന്നു. റിയാദിലെ എല്ലാ മർവ കുടുംബങ്ങളും മമ്പാട് നിവാസികളും പങ്കെടുത്ത ഇഫ്താർ വിരുന്ന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉബൈദ് എടവണ്ണ മുഖ്യ അതിഥിയായിരുന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മർവ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരവും കാഷ് അവാർഡും സമ്മാനിച്ച ചടങ്ങിൽ ബിസിനസ് രംഗത്തെ മുജീബ് പി.സി, ഫഹദ് റോസൈസ്, അത്താർ ട്രാവൽ ഗ്രൂപ്പ് പ്രതിനിധി എന്നിവർ പങ്കെടുത്തു.

ആവേശോജ്വലമായ ക്വിസ് മത്സരത്തിന് നൂറുക്കണക്കിന് അംഗങ്ങൾ പങ്കെടുത്തു പരിപാടികൾക്ക് ഉബൈദുല്ല ചീരംതൊടിക, നൗഷാദ് ഇല്ലിക്കൽ, റഫീഖ് കുപ്പനത്ത്, ഷംജിത് കരുവാടൻ, സിദ്ദിഖ് കാഞ്ഞിരാല, ഫക്രുദീൻ വി.പി, നിസാർ മമ്പാട്, മുജീബ് കല്ലുമുറിവായിൽ, ഷാജഹാൻ മുസ്ലിയാരകത്ത്, ശംസുദ്ദീൻ വടപുറം, അൻവർ പൈക്കാടൻ, സലിം ഹൈദർ, ഷമീൽ അബ്ദുസ്സലാം, നജീബ് പുത്തൻപീടിക, ബാബു പുള്ളിപ്പാടം, സുനിൽ ബാബു, ഷമീർ കരുവാടൻ, മുത്തലിബ്, തൗഫീഖ് ജലീൽ വളപ്പിൽ, ഹനീഫ മാസ്റ്റർ, സൽമാൻ കാഞ്ഞിരാല, ഇജാസ് കാഞ്ഞിരാല, കാജൽ അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

iftar, saudi arabia

ദീർഘ കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന അഷ്‌റഫ് തട്ടാശ്ശേരിക്ക് ഉപഹാരം നൽകി. നിസാർ മമ്പാട് മുഖ്യ അവതാരകനായിരുന്നു. ഫക്രുദീൻ, അൻവർ പൈക്കാടൻ എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം കൊടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ