India-Maldives Flight News: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജൂലൈ 15 മുതൽ മാലിദ്വീപിൽ പ്രവേശിക്കാം

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കാനും തീരുമാനം

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കാനും തീരുമാനം

India-Maldives Flight News: ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് ജൂലൈ 15ന് പിൻവലിക്കുമെന്ന് മാലി ദ്വീപ്. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിഹ് ഇക്കാര്യം അറിയിച്ചത്.

ജൂലൈ 15 നു ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി അതിർത്തികൾ വീണ്ടും തുറക്കാൻ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. എന്നാൽ വരും ദിവസങ്ങളിൽ രാജ്യത്തെ കോവിഡ് -19 സ്ഥിതി നിരീക്ഷിച്ചതിനു ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം വർക്ക് പെർമിറ്റ് ഉടമകൾക്ക് ഇപ്പോൾ തിരികെ പോകാമെന്നും അദ്ദേഹം പറഞ്ഞു.

Read Here: India-UAE Flight News: യുഎഇ യാത്രാ വിലക്ക്; ഇനിയെത്ര നാൾ?

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രികർക്ക് മാലിദ്വീപ് വിലക്കേർപ്പെടുത്തിയത്.

അതേസമയം രാജ്യത്തെ കോവിഡ് -19 നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതായും മാലിദ്വീപ് പ്രസിഡന്റ് പ്രഖ്യാപിച്ചു. രാജ്യത്തെ കർഫ്യൂ സമയം കുറക്കുന്നതുൾപ്പെടെയുള്ള ഇളവുകളാണ് പ്രഖ്യാപിച്ചത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Maldives to lift ban on travel from south asian countries including indi

Next Story
India-UAE Flight News: ഗൾഫിലേക്കുള്ള യാത്ര വീണ്ടും നീളും; സർവീസുകൾ ജൂലൈ 21ന് ശേഷമെന്ന് ഇത്തിഹാദ്india uae flight booking, India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news
The moderation of comments is automated and not cleared manually by malayalam.indianexpress.com