scorecardresearch
Latest News

അബുദാബി ബിഗ് ടിക്കറ്റ്: 2.5 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാനം മലയാളിക്ക്

20 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവും മലയാളിയാണ് സ്വന്തമാക്കിയത്

abudhabi big ticket lottery, malayalai, gulf news, kuwait malayali, ie malayalam
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കി പ്രവാസി മലയാളി. ഹരിദാസൻ മൂത്താട്ടിൽ വാസുണ്ണി എന്ന പ്രവാസി മലയാളിയാണ് ബിഗ് ടിക്കറ്റിന്റെ മെഗാ ജാക്ക്പോട്ട് നറുക്കെടുപ്പിൽ വിജയിച്ചത്. ഇതാദ്യമായാണ് ബിഗ് ടിക്കറ്റ് ഇത്രയും വലിയ സമ്മാനത്തുക നൽകുന്നത്.

ഹരിദാസ ഡിസംബർ 30-ന് 500 ദിർഹത്തിന് വാങ്ങിയ 232976 എന്ന ടിക്കറ്റാണ് നറുക്കെടുപ്പിൽ വിജയിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു നറുക്കെടുപ്പ്. വിജയം അവിശ്വസനീയമാണെന്ന് ഹരിദാസൻ പറഞ്ഞു. “ഞാൻ ആകെ ഷോക്ക് ആയിപ്പോയി, ഇത് അവിശ്വസനീയമാണ്,” അദ്ദേഹം പറഞ്ഞു.

നറുക്കെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയതും ഒരു മലയാളിയാണ്. അശ്വിൻ അരവിന്ദാക്ഷൻ എന്നയാളാണ് 20 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം നേടിയത്. തിങ്കളാഴ്ച എടുത്ത 390843 നമ്പർ ടിക്കറ്റിനാണ് അശ്വിന് രണ്ടാം സമ്മാനം ലഭിച്ചത്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Malayali wins abudhabi big ticket lottery draw

Best of Express