ദോഹ: ഖത്തറിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ രൂപം കൊണ്ടു. കേരളത്തിലെ നഴ്സ് സമരത്തിലൂടെ ശ്രദ്ധേയരായ യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻഷാ, സംസ്ഥാന വർക്കിങ് സെക്രട്ടറി സുജനപാൽ അച്യുതൻ, യുഎൻഎ എറണാകുളം ജില്ലാ പ്രസിഡന്റ് ബെൽജോ ഏലിയാസ്, യുഎൻഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷുഹൈബ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കൂടാതെ ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളായ ജാഫർ തയ്യിൽ (കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി), കെ.കെ.ഉസ്മാൻ (ഒഐസിസി ഗ്ലോബൽ സെക്രട്ടറി), കെ.കെ.ശങ്കരൻ (Sanskriti-General Secretary & Kerala Pravasi Welfare Board Member), റോണി മാത്യു (Cultural Forum, General Secretary), വിമൽ പത്മാലയം വിശ്വം, ആർ.ജെ.സൂരജ് (Writer & Stage Performer), റിയാസ് കാര്യാട് (Playback Singer) തുടങ്ങിയവർ പങ്കെടുത്തു.

ഏഷ്യൻ ടൗൺ കൾച്ചറൽ ഹാളിൽ നടക്കുന്ന ‘അരോറ’നഴ്സിങ് കുടുംബ സംഗമത്തിൽ കൂട്ടായ്മയുടെ ഔദ്യോഗിക ലോഗോ പ്രകാശനവും നടന്നു. കൂട്ടായ്മയുടെ കമ്മറ്റി പ്രഖ്യാപനം ജാസ്മിൻഷാ നിർവഹിച്ചു. അൽസാജ് (പ്രസിഡന്റ്), സാബിദ് പാമ്പാടി (സെക്രട്ടറി), ലുത്ത്ഫി കലമ്പൻ (ട്രഷറർ), വിമൽ പത്മാലയം വിശ്വം (വക്കിങ് പ്രസിഡന്റ്), അനിലേഷ് പാലക്കൽ (വർക്കിങ് സെക്രട്ടറി), സ്വപ്ന പോൾ (വർക്കിങ് ട്രഷറർ), നൗഫൽ എൻ.എം( മുഖ്യ രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.

വാർത്ത: റാഫി കന്മനം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ