കൊച്ചി: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയവരെ സൗജന്യമായി നാട്ടിലെത്തിച്ച് പ്രവാസി മലയാളി. ദീര്‍ഘകാലമായി ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിഎന്‍ കൃഷ്ണകുമാറാണ്, അപകടത്തില്‍ നഷ്ടപ്പെട്ട മകന്റെ സ്മരണയില്‍ 61 മലയാളികള്‍ക്കു വിമാന ടിക്കറ്റ് ഒരുക്കിയത്.

കഴിഞ്ഞ വര്‍ഷമുണ്ടായ വാഹനാപകടത്തിലാണു കൃഷ്ണകുമാറിന് ഇളയ മകനെ നഷ്ടപ്പെട്ടത്. പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിന്റെ വേദന എത്രത്തോളമെന്ന് മനസിലാക്കുന്ന അദ്ദേഹം സാമ്പത്തികമായി ദുര്‍ബലരായ തൊഴിലാളികളുടെ രക്ഷകരാവുകയായിരുന്നു.

”വളരെയധികം ദുരിതമനുഭവിക്കുന്ന അവരില്‍ ഭൂരിഭാഗവും സാധാരണ തൊഴിലാളികളാണ്. ജോലി നഷ്ടപ്പെട്ട അവര്‍ക്കു നാട്ടിലേക്കു മടങ്ങാനുള്ള സാമ്പത്തികശേഷിയില്ലായിരുന്നു. അവര്‍ വീട്ടില്‍ പോയി പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേരണമെന്ന് ഞാന്‍ ആഗ്രഹിച്ചു,” കൃഷ്ണകുമാര്‍ ദുബായില്‍നിന്നു ഫോണിലൂടെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വ്യത്യസ്ത വിമാന സര്‍വിസുകളിലായി ആറു പേര്‍ക്ക് അദ്ദേഹം നേരത്തെ ടിക്കറ്റ് എടുത്ത് നല്‍കിയിരുന്നു. 191 യാത്രക്കാര്‍ക്കായി വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ യുഎഇയിലെ ഓള്‍ കേരള കോളേജ് പൂര്‍വവിദ്യാര്‍ഥി മുന്നണി(എകെസിഎഎഫ്) തീരുമാനിച്ചതോടെ, 55 പേരുടെ ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യാന്‍ അദ്ദേഹം തയാറാകുകയായിരുന്നു. ഇതിനായി 14 ലക്ഷം രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ഈ വിമാനം ജൂലൈ 25 നാണു കൊച്ചിയിലെത്തിയത്.

കേരളത്തിലെ 85 സയന്‍സ്, ആര്‍ട്‌സ് കോളേജുകളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന എകെസിഎഎഫിന്റെ സജീവ അംഗവും സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഹൃദയകേന്ദ്രവുമാണ് അന്‍പത്തി മൂന്നുകാരനായ കൃഷ്ണകുമാര്‍. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് 1988ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ കൃഷ്ണകുമാര്‍ 32 വര്‍ഷമായി ദുബായിലാണ്.

covid-19, കോവിഡ്-19, covid-19 uae,കോവിഡ്-19 യുഎഇ, tn krishna kumar, ടിഎന്‍ കൃഷ്ണകുമാർ, dubai based malayali expat krishna kumar, ദുബായിലെ പ്രവാസി മലയാളി ടിഎന്‍ കൃഷ്ണകുമാർ, Kerala expat sponsors 61 flight tickets, 61 പേർക്ക് വിമാന ടിക്കറ്റ് നൽകി പ്രവാസി മലയാളി,  kerala repatriation flights uae to kerala, യുഎഇയിൽനിന്നു കേരളത്തിലേക്കുള്ള ഒഴിപ്പിക്കൽ വിമാന സർവിസുകൾ, uae to kerala vande bharat mission flights, യുഎഇ-കേരള വന്ദേഭാരത് മിഷൻ വിമാനങ്ങൾ, malayalis in uae, keralaites in uae, kerala expat in uae, യുഎഇയിലെ പ്രവാസി മലയാളികൾ, gulf news, ഗൾഫ് വാർത്തകൾ, kerala news, കേരള വാർത്തകൾ, latest news,പുതിയ വാർത്തകൾ, ie malayalam, ഐഇ മലയാളം, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം

ടിഎൻ കൃഷ്ണകുമാര്‍

ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടറായി ജോലി ചെയ്യുന്ന കൃഷ്ണകുമാര്‍, തന്റെ സേവനപ്രവര്‍ത്തനം സംബന്ധിച്ച് വിനയാന്വിതനാണ്. ”അത് കൂട്ടായ പരിശ്രമമായിരുന്നു. എല്ലാവരും അവരവരുടേതായ രീതിയില്‍ സംഭാവന നല്‍കി. അന്നു വീട്ടിലേക്കു പറന്ന ആളുകളില്‍ കൂടുതലും ജോലി നഷ്ടപ്പെട്ടവരും ചികിത്സ സംബന്ധിച്ച അത്യാവശ്യങ്ങളുള്ളവരുമായിരുന്നു. നിങ്ങള്‍ എന്തൊക്കെ തന്നെ പറഞ്ഞാലും കേരളം നമ്മുടെയെല്ലാം വീടാണ്. വീട്ടിലേക്കു പോകുകയെന്നത് അവര്‍ അര്‍ഹിക്കുന്നു,”അദ്ദേഹം പറഞ്ഞു.

പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള സന്നദ്ധത മാതാപിതാക്കള്‍ കാണിച്ചുതന്ന വഴിയിലൂടെയുള്ളതാണെന്നു കൃഷ്ണകുമാര്‍ പറയുന്നു. ഈ ഗുണങ്ങള്‍ രണ്ട് ആണ്‍മക്കളിലുമുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തുന്നു. ”പണം എല്ലാമല്ലെന്ന് ഞാന്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിനായിരിക്കണം എപ്പോഴും വില കല്‍പ്പിക്കേണ്ടത്,” കൃഷ്ണകുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തിലാണ് കൃഷ്ണകുമാറിന്റെ ഇളയ മകന്‍ രോഹിത് (19) വാഹനാപകടത്തില്‍ മരിച്ചത്. ദുബായിലെ വീട്ടില്‍നിന്ന് അര കിലോമീറ്ററിനുള്ളിലായിരുന്നു അപകടം. മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ രോഹിത്, സംഭവത്തിന് തലേദിവസം അമേരിക്കയില്‍നിന്ന് ദുബായിലെത്തിയ സുഹൃത്ത് ശരത്തിനൊപ്പം പുറത്തുപോയതായിരുന്നു. വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ശരത്തും അപകടത്തില്‍ മരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook