റിയാദ്: അഞ്ചര വർഷമായി നാട്ടിൽ പോകാൻ കഴിയാതെ സൗദിയിൽ കുടുങ്ങിയ ഉത്തർപ്രദേശുകാരന് മലയാളികൾ തുണയായി. മലയാളികളായ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ യുവാവ് നാട്ടിലേക്ക് മടങ്ങി.

2012 ജനുവരി 15ന് സൗദി അറേബ്യയിലെ കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയ ആളാണ് ഉത്തർ പ്രദേശിലെ കുശിനഗർ സ്വദേശി ജംഷീദ് ആലം. തന്നെ എയർപോർട്ടിൽ വന്നു കൊണ്ടുപോയ സ്വദേശി പൗരന്റെ കൂടെ തന്നെ ആയിരുന്നു നീണ്ട അഞ്ചര വർഷക്കാലം ബിൽഡിംഗ് കോൺസ്ട്രക്ഷനും പെയിന്റിംഗ് ജോലിയുമായി ജംഷീദ് ചെയ്തത്. തുടക്കത്തിൽ 84 ഓളം തൊഴിലാളികൾ ഉണ്ടായിരുന്ന ആ സ്ഥാപനത്തിൽ ജംഷീദ് ആയിരുന്നു പെയിന്റിംഗ് സെക്ഷനിലെ എല്ലാ കാര്യങ്ങളും ചെയ്ത് പോയിരുന്നത്. എന്നാൽ നാളിതുവരെ ആയി അദ്ദേഹത്തിന് ഇഖാമ ഉണ്ടായിരുന്നില്ല. സൗദി ഭരണകൂടത്തിന്റെ ദയാവായിപ്പിൽ ലഭ്യമായ പൊതുമാപ്പിൽ അവസാന ദിനമായ തിങ്കളാഴ്ച സൗദി എയർലൈൻസ് വിമാനത്തിൽഎല്ലാ പ്രതീക്ഷകളും കെട്ടടങ്ങി അദ്ദേഹം നാട്ടിലേക്ക് മടങ്ങി.

പൊതുമാപ്പ് തുടങ്ങിയ ഒന്നാം തീയതി മുതൽ നീണ്ട 4 മാസക്കാലം ഇദ്ദേഹത്തിന് ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇനി കയറിയിറങ്ങാൻ ഒരു ഓഫീസും റിയാദിൽ ബാക്കിയില്ല. ഷുമേശി ഡീപോർടൈസേഷൻ സെന്റർ, മലസ് തർഹീൽ, പ്രിൻസ് നൂർ യൂണിവേഴ്സിറ്റി എക്സിറ്റ് കേന്ദ്രം, റിയാദ് ജവാസാത്, സൗദി ഇസ്തിക്ധാം ഓഫീസ്, റിയാദ് ലേബർ ഓഫീസ്, ലേബർ കോടതി, അമീർ കോടതി തുടങ്ങിയ എല്ലായിടങ്ങളിലും റിയാദിലെ സാമൂഹിക മനുഷ്യാവകാശ പ്രവർത്തകനും ആയ ലത്തീഫ് തെച്ചിയും സഹപ്രവർത്തകൻ ഷാനവാസ് രാമഞ്ചിറ എന്നിവരുടെ നേതൃത്വത്തിൽ ജംഷീദിനു നീതി ലഭ്യമാക്കുന്നതിന് വേണ്ടി ഇനി മുട്ടാൻ ഒരു വാതിലുകളും ബാക്കിയില്ല. 4മാസം ഇതിനുവേണ്ടി തന്നെ ആത്മാർഥമായി ശ്രമിക്കുക ആയിരുന്ന ഇവർ രണ്ടുപേരും അതിന് ഇടയിൽ ഇദ്ദേഹത്തിന് കിട്ടാനുള്ള ശമ്പളം 25300 റിയാൽ കിട്ടണം എന്ന പരാതിയും ലേബർ ഓഫീസിൽ സമർപ്പിച്ചെങ്കിലും എങ്ങനെയെങ്കിലും ഫൈനൽ എക്സിറ്റിൽ നാട്ടിൽ എത്തിയാൽ മതി എന്ന പ്രാർത്ഥനയിൽ ആയിരുന്നു ജംഷീദിന്റെ കുടുംബം.

കമ്പനിൽ നിന്നും രക്ഷപെട്ട് ഇന്ത്യൻ എംബസ്സിയിൽ അഭയം തേടിയ ജംഷീദ് ഔട്പാസ് നേടുകയും ഷുമേശി തർഹീലിൽ എക്സിറ്റ് ലഭ്യമാകാൻ സമീപിക്കുകയുമുണ്ടായി. എന്നാൽ സ്‌പോൺസറെ ഗവൺമെന്റ് മത്തലൂബ് ഗാനത്തിൽ പെടുത്തിയതിനാൽ ആ ശ്രമം വിജയിച്ചില്ല. അവിടെനിന്നും മലാസ് എക്സിറ്റ് കേന്ദ്രത്തിലേക്കാണ് പിന്നീട് പോയത്. എന്നാൽ അവിടെ നിന്നും റിയാദ് ജവാസത്തിലേക്ക് മടക്കി. ഫിംഗർ നല്കാൻ ആയിരുന്നു അധികൃതർ അറിയിച്ചത്. അവിടെനിന്ന് ഷുമേശി തർഹീലിലേക്ക്, പിന്നീട് പ്രിൻസ് നൂർ യൂണിവേഴ്‌സിറ്റി, അവിടെനിന്ന് അസ്ഥിക്ക്ധാം, അവിടെനിന്ന് റിയാദ് ലേബർ ഓഫിസ്, കഴിഞ്ഞ 4 മാസങ്ങൾ സാമൂഹിക പ്രവർത്തകരോടൊപ്പം ഫൈനൽ എക്സിറ്റ് കിട്ടുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ ആയിരുന്നു ജംഷീദ്. എന്നാൽ ലത്തീഫ് തെച്ചിയുടെയും ഷാനവാസ് രാമഞ്ചിറയുടെയും വിശദമായ അന്വേഷണത്തിൽ റിയാദ് സൗദി റിക്രൂട്ട്മെന്റ് അജൻസിയിൽ നിന്നും അറിയാൻ കഴിഞ്ഞ വസ്തുത ഞെട്ടിക്കുന്നത് ആയിരുന്നു. ജംഷീദിന്റെ വിസ യഥാർത്ഥ വിസ അല്ലെന്നും ഇത്തരം അഞ്ചോളം വിസ ഇതേ കമ്പനിയുടെ പേരിൽ ഇഷ്യൂ ചെയ്ത് വിൽപ്പന നടത്തി എന്നും ഇവരിൽ ഒരാൾക്ക് പോലും നാളിതുവരെ അഞ്ചര വർഷം കഴിഞ്ഞിട്ടും ഇഖാമ ഉണ്ടാക്കിയിട്ടില്ല എന്നും ആയതിനാൽ ഈ കമ്പനിയെ വാണ്ടഡ് ലിസ്റ്റിൽ പെടുത്തി സ്പോൺസറോട് ലേബർ ഓഫീസിൽ ഹാജർ ആകാനുമായിരുന്നു സർക്കാരിന്റെ ഓർഡർ.

ഇത് പ്രകാരം പല ശ്രമങ്ങളും കമ്പനിയുമായി ബന്ധപ്പെട്ടുകൊണ്ട് സാമൂഹിക പ്രവർത്തകർ നടത്തിയെങ്കിലും ഒന്നും ആദ്യ ഘട്ടത്തിൽ വിജയം കണ്ടില്ല. ഒടുവിൽ റിയാദ് ജവാസാത് പാസ്പോർട്ട് വിഭാഗം മേധാവിയുമായി, ഷുമേശി തർഹീൽ അധികൃതരുമായും, റിയാദ് ലേബർ കോടതിയിലെ ഉന്നത ഉദ്യോഗസ്ഥരുമായും, കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഓഫിസർ മാരുമായും നിരന്തരം ബന്ധപ്പെടുകയും ജംഷീദിന്റെ നിസ്സഹായ അവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അധികൃതർ ഔദാര്യം കാണിക്കുകയായിരുന്നു. ഇതിനിടെ പൊതുമാപ്പ് അവസാനിക്കാനിരിക്കെ 24മണിക്കൂർ ബാക്കി ആയപ്പോൾ ജവാസാത് ഓഫീസ്, ലേബർ കോടതി റിയാദ് എയർപോർട്ട് അതോറിറ്റി എന്നിവിടങ്ങളിൽ നിന്ന് ദയവായിപ്പിൽ ഓർഡർ ലഭ്യമാകുകയും ഫിംഗർ പ്രിന്റ് വ്യക്തമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് എടുത്തുകൊണ്ട് എയർപോർട്ടിൽ ചെല്ലാൻ പറഞ്ഞു ദൈവീക കാരുണ്യവുo സൗദി അധികൃതരുടെ ദയാവായ്പ്പും സാമൂഹിക പ്രവർത്തകരുടെ അവിശ്രമ പരിശ്രമവും ജംഷീദിന്റെ കുടുംബത്തിന്റെ പ്രാർത്ഥനയും ഒത്തുവന്നപ്പോൾ നീണ്ട അഞ്ചര വർഷത്തെ പ്രവാസത്തിന് വിരാമം കുറിച്ച് പുതിയ പ്രതീക്ഷകളുമായി വീണ്ടും തിരിച്ചു വരണം എന്നും ഹജ് ചെയ്യണം എന്നുമുളള ആഗ്രഹങ്ങൾ മനസ്സിലേറ്റി ജംഷീദ് നാട്ടിലേക്ക് വിമാനം കയറി.

ലത്തീഫ് തെച്ചിയോടൊപ്പം, ഷാനവാസ് രാമഞ്ചിറ, ഷജീർ ഷജീർ വള്ളിയോത്ത്‌, ബഷീർ പാണക്കാട്, അഷറഫ് കോഴിക്കോട്, മുഹമ്മദ് കായംകുളം, ഹാരിസ് ബാബു മഞ്ചേരി, ഹുസ്സാം വള്ളികുന്നം എന്നിവർ വിവിധ ഘട്ടങ്ങളിലായി സഹായത്തിന് ഉണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിൽ ടിക്കറ്റ് എടുത്ത് നൽകിയാണ് യാത്രയാക്കിയത്. ലത്തീഫ് തെച്ചിയും ഭാര്യയും ജംഷീദിനും കുടുംബത്തിനും പുതുവസ്ത്രങ്ങളും വാങ്ങി നൽകിയാണ് യാത്ര അയച്ചത്. നാട്ടിൽ എത്തിയ ജംഷീദും കുടുംബവും ചെയ്ത് തന്ന എല്ലാ ഉപകാരങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ലത്തീഫ് തേച്ചിയെ ഫോണിൽ വിളിച്ചു. പിതാവ് മുർതസ ഹുസൈൻ, ഭാര്യ ജുബൈദ ഖാത്തൂൻ, മക്കൾ സഹീബ്ദ്ധീൻ, ജഹാൻഗീർ അൻസാരി, സദാം ഹുസൈൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook