Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

മലയാളി യുവതി യുഎഇയിൽ കടലിൽ മുങ്ങി മരിച്ചു

യുവതിക്കൊപ്പം ഭർത്താവും നാലും എട്ടും വയസ്സുള്ള രണ്ട് മക്കളും അപകടത്തിൽപെട്ടിരുന്നു

Malayalee Woman Dies UAE, Kozhikode, UAE, Umm Al Quwain, Pantheerankave, യുഎഇ, മലയാളി യുവതി മുങ്ങി മരിച്ചു, കോഴിക്കോട്, ഉമ്മുല്‍ഖുവൈന്‍, Gulf News, Malayalam News, News in Malayalam, IE Malayalam
പ്രതീകാത്മക ചിത്രം

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനിൽ മലയാളി യുവതി കടലിൽ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. അജ്മാനിൽ താമസിക്കുന്ന റഫ്സയും ഭർത്താവ് മഹ്റൂഫും നാലും എട്ടും വയസ്സുള്ള മക്കളും കടലിലിറങ്ങിയപ്പോൾ ശക്തമായ അടിയൊഴുക്കിനെത്തുടർന്ന് അപകടത്തിൽ പെടുകയായിരുന്നു.

സംഭവം നടന്ന ഉടൻ എമർജൻസി റെസ്പോൺസ് ടീം സ്ഥലത്തെത്തി ഇവരെ കരയ്ക്കെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന റഫ്സയെയും നാല് വയസ്സുള്ള മകളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More: യുഎയിൽ പ്രതിദിന കേസുകളിൽ വർധനവ്; ഒരു മാസത്തിന് ശേഷം 2000 കടന്നു

ആശുപത്രിയിലെത്തിച്ചെങ്കിലും റഫ്സയെ രക്ഷിക്കാനായില്ല. മകളുടെ നില ഭേദമായി വരുന്നതായാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Malayalee woman from kozhikode dies in uae

Next Story
യുഎയിൽ പ്രതിദിന കേസുകളിൽ വർധനവ്; ഒരു മാസത്തിന് ശേഷം 2000 കടന്നുcoronavirus, coronavirus kerala, covid-19, covid-19 kerala, kerala covid new discharge guidelines,kerala covid treatment hospital beds, kerala covid beds, kerala covid numbers, kerala covid death toll, Kerala covid news, pinarayi vijayan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com