കുവൈത്ത് സിറ്റി: കുവൈത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം, പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ മാസം പതിനെട്ട് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വച്ചാണ് മത്സരം നടക്കുക.
ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഓരോ സ്കൂളില്‍ നിന്നും സ്കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന ആറു കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടാകുക. നവംബര്‍ പതിനഞ്ചിന് മുന്പ് റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സ്വർണ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്‍കും. പരിപാടികളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 99483940, 67765810 97245586 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.