കുവൈത്ത് സിറ്റി: മാള പ്രവാസി അസോസിയേഷൻ കുവൈത്ത് ഒന്നാം വാർഷികം “മാളോത്സവം” മംഗഫിലെ ഇവെന്റ്സ് ഇന്ത്യ ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ്‌ അജ്മൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ജോയ് പോൾ സ്വാഗതവും സെക്രട്ടറി അജയ് പൗലോസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുവൈത്ത് ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ജലധി മുഖർജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മാളോത്സവം സുവനീർ വർഗീസ് പുതുക്കുളങ്ങര പ്രകാശനം ചെയ്തു.

കുവൈത്തിലെ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന സലീം കൊമേരിയെ ഇന്ത്യൻ എംബസി സെക്രട്ടറി ജലധി മുഖർജി പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. പ്രോഗ്രാം കൺവീനർ പത്രോസ് ചെങ്ങിനിയാടൻ, കല സെക്രട്ടറി സജി എന്നിവർ ആശംസകൾ അർപ്പിക്കുകയും ട്രഷറർ രാജീവ് നന്ദി പറയുകയും ചെയ്തു.

രാഷ്ട്രീയ, കലാ രംഗങ്ങളിൽ മാളയുടെ യശസ്സ് വാനോളം ഉയർത്തിയ കെ.കരുണാകരൻ, വി.കെ.രാജൻ, മാള അരവിന്ദൻ എന്നിവരുടെ സ്മരണാ്ഞ്ജലിയോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ തൃശൂരിന്റെ തനതു കലയായ പുലിക്കളി, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്ത്‌, കേരളീയ കലാരൂപമായ ഓട്ടൻ തുള്ളൽ, കലാ പരിപാടികൾ, കുവൈത്തിലെ പ്രമുഖ മ്യൂസിക്‌ ബാൻഡ് ആയ കുവൈത്ത് മെലഡീസ് അവതരിപ്പിച്ച മെഗാ ഗാനമേള, പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാരെ മൊമെന്റോ നൽകി അസോസിയേഷൻ പ്രതിനിധികൾ ആദരിച്ചു. വൈകീട്ട് സമാപന സമ്മേളനത്തോടെ ആഘോഷപരിപാടിക്ക് സമാപനമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook