എമിറേറ്റ്സ് വിമാനങ്ങൾ കൂട്ടിയിടിയിലേക്ക് പോയ സംഭവം: യുഎഇ വ്യോമയാന റെഗുലേറ്റർ ഡിജിസിഎയ്ക്ക് വിവരം കൈമാറും

വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫിനിടെ ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ വരികയായിരുന്നു

Suspension of flights from India Until July 15, Suspension of flights from India Until July 15 Emirates, Suspension of flights from India until further notice, Emirates Flights Suspended, Emirates Flights Suspension, India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news
പ്രതീകാത്മക ചിത്രം

ജനുവരി ഒമ്പതിന് ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് പോയ രണ്ട് എമിറേറ്റ്‌സ് പാസഞ്ചർ വിമാനങ്ങൾ കൂട്ടിയിടിക്കുന്ന സാഹചര്യത്തിലേക്ക് പോവുകയും നേരിയ വ്യത്യാസത്തിൽ കൂട്ടിയിടി ഒഴിവാകുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന്റെ റിപ്പോർട്ട് പങ്കിടാൻ ഇന്ത്യൻ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ യുഎഇ റെഗുലേറ്ററിനോട് ആവശ്യപ്പെട്ടു.

വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫിനിടെ ഒരേ റൺവേയിലാണ് രണ്ട് വിമാനങ്ങൾ വന്നത്.

ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പങ്കിടാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് (ജിസിഎഎ) ആവശ്യപ്പെട്ടു.

“രണ്ടും അവരുടെ രജിസ്റ്റർ ചെയ്ത വിമാനമാണ്, സംഭവം നടന്ന സ്ഥലം അവരുടെ വിമാനത്താവളമാണ്, അതിനാൽ ഐസിഎഒ (ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ) പ്രകാരം ഇത് അവർ അന്വേഷിക്കും,” ഡിജിസിഎ മേധാവി അരുൺ കുമാർ വെള്ളിയാഴ്ച പറഞ്ഞു.

“എന്നിരുന്നാലും, അന്വേഷണ റിപ്പോർട്ട് ലഭ്യമാകുമ്പോൾ അത് പങ്കിടാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

ദുബായ്-ഹൈദരാബാദ് വിമാനം (ഇകെ-524), ദുബായ്-ബെംഗളൂരു വിമാനം (ഇകെ-568) എന്നിവയാണ് ജനുവരി ഒമ്പതിന് അടുത്ത് നിന്ന രണ്ട് എമിറേറ്റ്‌സ് ജെറ്റുകൾ.

അതേ റൺവേയിൽ ഇകെ-568 വന്നപ്പോൾ തന്നെ ഇകെ-524 ടേക്ക് ഓഫ് ചെയ്യാൻ ആക്സിലറേറ്റ് ചെയ്യുന്നുണ്ടായിരുന്നു.

അതിനാൽ, ഇകെ-524 ന്റെ ടേക്ക് ഓഫ് എയർ ട്രാഫിക് കൺട്രോളർ നിരസിച്ചതായി വൃത്തങ്ങൾ സൂചിപ്പിച്ചു.

ഇകെ-524 രാത്രി 9.45 നും ഇകെ-568 9.50 നും പുറപ്പെടേണ്ടതായിരുന്നു, അവർ പറഞ്ഞു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Major collision two india bound flights averted dubai airport

The moderation of comments is automated and not cleared manually by malayalam.indianexpress.com