മനാമ: അന്താരാഷ്ട്ര തലത്തിലുള്ള നിക്ഷേപകര്‍ക്ക് അനുകൂലമായ നയങ്ങളും വ്യവസ്ഥകളും രാജ്യത്ത് ഒരുക്കുമെന്നു കിരീടാവകാശിയും ഡപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു. ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ.യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു കിരീടാവകാശി.

ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, കിരീടാവകാശി എന്നിവര്‍ക്ക് എം.എ.യൂസഫലി ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു. സുസ്ഥിര വികസന ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഇത്തരം ആത്മാര്‍ഥമായ നിലപാടുകള്‍ ആവശ്യമാണെന്നും അവസരങ്ങളും സേവനങ്ങളും വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. ബഹ്‌റൈനിന്റെ വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് സുസ്ഥിരതവും മല്‍സരക്ഷമവും ഉചിതവുമായ സമീപനങ്ങള്‍ ആവശ്യമാണെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതില്‍ എം.എ.യൂസഫലി നന്ദി രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook