ജിദ്ദ : ബി ജെ പി ഭരണത്തിനു ശേഷം ഫാസിസ്റ്റ് ശക്തികളുടെ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം പൊതുജനങ്ങൾക്കിടയിൽ അസഹിഷ്ണത വളർത്താൻ ഇടയാക്കിയിട്ടുണ്ടെന്ന് എം.സ്വരാജ് എം. എൽ എ അഭിപ്രായപ്പെട്ടു.
നവോദയ ഷറഫിയ വെസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച വെളിച്ചം 2017 സാംസ്കാരിക സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു മതനിരപേക്ഷ സമൂഹത്തിൽ എന്ത് കഴിക്കണം എന്ത് വസ്ത്രം ധരിക്കണം എന്ത് വായിക്കണം എന്ത് എഴുതണം എന്നുള്ളത് തികച്ചും വ്യക്തിപരമാണ്. അതിന് എതിരെയുള്ള നിലപാട് ഫാസിസമാണെന്നും സ്വരാജ് പറഞ്ഞു.

പ്രോഗ്രാം കമ്മറ്റി ചെയർമാൻ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു സാംസ്കാരിക സമ്മേളനത്തിൽ നവോദയ രക്ഷാധികാരി വി കെ. റഊഫ്, ജനറൽ സെക്രട്ടറി നവാസ് വെമ്പായം എന്നിവർ സംസാരിച്ചു.

ബാലസംഘം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വേനൽ തുമ്പി കലാജാഥയിൽ അവതരിപ്പിക്കുന്ന സംഗീത ശിൽപ്പങ്ങളും ചെറുനാടകങ്ങളും ആദ്യമായി ഇന്ത്യയ്ക്ക് പുറത്തു ബാലവേദി കുട്ടികൾ അവതരിപ്പിച്ചു.

ഒ എൻ വി യുടെ മാർക്സിനൊരു ഗീതം എന്ന കവിതയുടെ രംഗാവിഷ്കാരത്തോടെ ഒ എൻ വിക്ക് പ്രണാമം അർപ്പിച്ചു കൊണ്ടുള്ള സംഗീത ശില്പത്തോടെയാണ് വേനൽ തുമ്പികൾ ആരംഭിച്ചത്. ഇഷ്ടമുള്ളത്ത് പഠിക്കാനും ജാതിയും മതവും വർണവും നോക്കാതെ ജീവിക്കാനും പഠിച്ചു വളരാനും ഞങ്ങളെ അനുവദിക്കണം എന്ന സന്ദേശം നൽകുന്ന ഒപ്പന, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നർമങ്ങൾ ഉൾകൊളളിച്ചുളള ലഘു നാടകം, ഫാസിസ്റ്റ് ഭീകര ശക്തികൾ നിഷ്കരുണം മനുഷ്യരെ കൊന്നൊടുക്കുന്നതിനെയും അതിനെ ചെറുത്തു തോൽപ്പിക്കാൻ ഒരുമിച്ച് നിന്നാലേ കഴിയൂ എന്ന സന്ദേശം നൽകുന്ന കറുത്ത സൂര്യൻ എന്ന സംഗീത ശിൽപം എന്നിവതുമ്പികൾ അവതരിപ്പിച്ചു. സോഷ്യൽ മീഡിയകളുടെ അമിതമായ ഉപയോഗം, കുട്ടികളെ വെറും പുസ്തക പുഴുക്കളാക്കുന്ന പ്രവണ എന്നിവ തുറന്നു കാട്ടുന്ന കീരി എന്ന ലഘു നാടകതോട് കൂടിയാണ് വേനൽ തുമ്പികൾ അവസാനിച്ചത്. വേനൽ തുമ്പി മുൻ പരിശീലകനും തീയറ്റർ അക്ടിവിസറ്റും ആയ മുഹ്സിൻ കാളികാവാണ് സംവിധായകൻ .

പ്ലസ്ടുവിലും പത്താം ക്ലാസിലും എറ്റവും കൂടുൽ എ വണ്‍ നേടിയ കുട്ടികൾക്ക് നവോദയ കുടുംബവേദി നൽകുന്ന അവാർഡിന് തസ്ലീമ നൗറീൻ റാസിഖ്. ( പ്ലസ് ടു ) ഷഫ്‌നാസ് NS ( പത്താം ക്ലാസ്സ്‌) എന്നിവർ എം സ്വരാജിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

പ്രേഗ്രാം കമ്മറ്റി കൺവീനർ മുജീബ് പൂന്താനം,നൗഷാദ് വേങ്ങൂര്, പ്രേഗ്രാം കൺവീനർ അമീൻ അഫ്സൽ പാണക്കാട്, നൗഷാദ് എടപ്പറ്റ, ബഷീർ ​എന്നിവർ പ്രസംഗിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ