യുഎഇയില്‍ ഇന്ന് മുതല്‍ പാചകവാതക സിലിണ്ടറുകളുടെ വില കൂടും. ഒക്ടോബര്‍ അഞ്ച് മുതല്‍ ഗ്യാസ് വില കൂടുമെന്ന് എമിറേറ്റ്സ് ഗ്യാസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. 10 ദിര്‍ഹമാണ് വില വര്‍ദ്ധിച്ചത്. 11 കിലോയുളള സിലിണ്ടറിന് 83 ദിര്‍ഹമാണ് വില. നേരത്തേ 73 ദിര്‍ഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം 22 കി.ഗ്രാം സിലിണ്ടറിന് 135 ദിര്‍ഹമാണ് വില. 20 ദിര്‍ഹമാണ് വില കൂടിയത്. നേരത്തേ 245 ദിര്‍ഹം വിലയുണ്ടായിരുന്ന 44 കി.ഗ്രാം സിലിണ്ടറിന് 285 ദിര്‍ഹമായി ഉയര്‍ന്നു.

അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജിയുടെ വില ഉയര്‍ന്നത് കാരണമാണ് വില കൂട്ടേണ്ടി വരുന്നതെന്ന് എമിറേറ്റ്സ് ഗ്യാസ് വ്യക്തമാക്കുന്നു. സെപ്തംബര്‍ 29 പെട്രോളിന്റേയും ഡീസലിന്റേയും വിലയും ഉയര്‍ത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ