ലണ്ടൻ ടാക്സികൾ ഇനി ദുബായ് നഗരത്തിലെ നിരത്തുകളിലേക്കും

സർവീസുകൾ അടുത്ത മാസത്തോടെ ആരംഭിക്കും; ആദ്യഘട്ടത്തിൽ വിമാനത്താവളത്തോടനുബന്ധിച്ച്

London Taxi version, dubai london taxi, London Taxi, London Taxi in Dubai, rta, rta dubai, dubai taxi, dubai media office, ദുബായ്, ദുബായ് ടാക്സി, ലണ്ടൻ ടാക്സി, ദുബായ് ലണ്ടൻ ടാക്സി, ലണ്ടൻ ടാക്സി ദുബായ്, dubai news, uae news, gulf news, gulf news malayalam, malayalam news, malayalam, news, gulf, uae, dubai, ഗൾഫ് വാർത്ത, യുഎഇ, ദുബായ്, ie malayalam
Photo: Screengrab From Video Posted by RTA Dubai

ദുബായ്: ലണ്ടൻ നഗരത്തിലേതിന് സമാനമായ ടാക്സികൾ അടുത്ത മാസം മുതൽ ദുബായ് നഗരത്തിലെ നിരത്തുകളിലും ഓടിത്തുടങ്ങും. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് (ആർടിഎ) ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരിയിൽ ടാക്സി സർവീസുകൾ ആരംഭിക്കുമെന്നും ആദ്യ ഘട്ടത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഈ സർവീസുകൾ ലഭ്യമാവുകയെന്നും അതോറിറ്റി വ്യക്തമാക്കി.

കറുത്ത നിറത്തിൽ ഭാഗികമായി വളഞ്ഞ രൂപഘടനയോട് കൂടിയുള്ളവയാണ് ഈ സർവീസിനായി ഉപയോഗിക്കുന്ന കാറുകൾ. യാത്രക്കാർക്ക് കൂടുതൽ ഇടം ലഭിക്കുന്ന തരത്തിലുള്ള കാറുകളാണ് ഇവ. ഫ്രണ്ട് സീറ്റുകളും പിറകിലെ സീറ്റുകളും ക്യാബിനുകളായി തിരിച്ച വാഹനത്തിൽ ആറ് യാത്രക്കാർക്ക് ഒരുമിച്ച് യാത്രചെയ്യാൻ ഇടമുണ്ടാവും.

Read More: യുഎഇ- ഖത്തർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ആദ്യ സർവീസ് ഷാർജയിൽനിന്ന് ദോഹയിലേക്ക്

ദുബായ് ടാക്സി കോർപറേഷനാണ് (ഡിടിസി) സർവീസുകൾ നടത്തുക. വൈദ്യുതിയോ ഫോസിൽ ഇന്ധനങ്ങളോ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഹൈബ്രിഡ് വാഹനങ്ങളാണ് ഡിടിസി നിരത്തിലിറക്കുകയെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: London taxi version service in dubai rta announcement

Next Story
യുഎഇ- ഖത്തർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ആദ്യ സർവീസ് ഷാർജയിൽനിന്ന് ദോഹയിലേക്ക്Air Arabi, Doha, UAE-Qatar, UAE, Qatar, Sharjah, Sharjah-Doha Flight, ഖത്തർ, യുഎഇ, യുഎഇ ഖത്തർ വിമാനം, ഖത്തർ ഉപരോധം, ദോഹ, ഷാർജ, Gulf News, UAE News, Sharjah News, Qatar News, Gulf News in malayalam, malayalam gulf news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com