റിയാദ്: മലയാളികൾ സംഗമിക്കുന്ന സൗദി അറേബ്യയുടെ മുക്കിലും മൂലകളിലുമെല്ലാം തിരഞ്ഞെടുപ്പ് ചൂടാണ്. മണ്ഡലം തിരിച്ചുളള പ്രചാരണ പ്രവർത്തനങ്ങളും പൊതു യോഗങ്ങളും ചർച്ചകളും സജീവമാണ്. വാരാന്ത്യ അവധി ദിനങ്ങളിലും പ്രവൃത്തി ദിനങ്ങളിലും പ്രവർത്തകരും നേതാക്കളും നഗരത്തിൽ സജീവം. രാത്രി ഏറെ വൈകിയാണ് സംഘടനാ നേതാക്കളെല്ലാം ചർച്ച കഴിഞ്ഞു നഗരം വിടുന്നത്.

സൗദി അറേബ്യയിലെ രാഷ്ട്രീയ മുഖ്യധാരാ സംഘടനകളായ കെഎംസിസി, കേളി, ഒഐസിസി തുടങ്ങിയ സംഘടനകളാണ് ഏറെ സജീവം. പ്രത്യേക യൂണിഫോം ധരിച്ചാണ് പലയിടങ്ങളിലും പ്രവാസി സംഘടനകൾ പ്രവർത്തന രംഗത്തുള്ളത്. ഫാസിസം രാജ്യത്ത് വിതക്കുന്ന അപകടത്തെ കുറിച്ച് പറയുന്ന നാടകങ്ങളും, കുടുംബ യോഗങ്ങളും, ഡോക്യുമെന്ററി പ്രദർശനങ്ങളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

റിയാദ് ബത്ഹ തെരുവിൽ വോട്ടഭ്യർത്ഥിക്കുന്ന പ്രവർത്തകർ

സോഷ്യൽ മീഡിയയിൽ പ്രചാരണം സജീവമാക്കുന്നതിന് പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പെത്തി വോട്ട് ചെയ്യുന്നതിന് മുൻകൂട്ടി അവധിയെടുത്ത് തയ്യാറായിരിക്കുന്നവരും കുറവല്ല.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook