റിയാദ് : സൗദിയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ സൗദി ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ (സൈന ) ലോഗോ പ്രകാശനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു . റിയാദ് പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സൈന പ്രസിഡണ്ട് സിഞ്ചു റാന്നി അദ്ധ്യക്ഷത വഹിച്ചു . മുൻ പ്രവാസി കാര്യ വകുപ്പ് മന്ത്രി കെ.സി ജോസഫ് മുഖ്യാതിഥി ആയിരുന്നു . രക്ഷാധികാരി ഇസ്മായിൽ എരുമേലി , നോർക്ക കൺസൾട്ടന്റ് ശിഹാബ് കൊട്ടുകാട് , സൈന ഭാരവാഹികളായ ബിജിനി ചാക്കോ , കെ എസ് ജയേഷ് , വിവിധ സംഘടനാ പ്രതിനിധികളായ ഷാജി സോണ , സജി കായംകുളം , എസ്. പി ഷാനവാസ് , ഷൈബു കോട്ടയം , ബി .ഷൈജു എന്നിവർ പ്രസംഗിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ