റിയാദ്: സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 22,000 ബോട്ടിൽ മദ്യം ബത്ഹ ചെക്ക് പോസ്റ്റിൽ കസ്റ്റംസ് പിടികൂടി. 22165 ബോട്ടിലാണ് രണ്ട് തവണയായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. പാചക ആവശ്യത്തിനായുള്ള വെജിറ്റബിൾ ഓയിൽ കൊണ്ടുവരുന്ന ട്രാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു 19679 ബോട്ടിലുകൾ ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. രണ്ടാംഘട്ട പരിശോധനയിൽ ഇലക്ട്രിക്ക് ആവശ്യങ്ങൾക്കായുള്ള ഉപയോഗിക്കുന്ന ലോഹങ്ങൾക്കിടയിൽ നിന്നാണ് 2486 ബോട്ടിൽ പിടി കൂടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ