റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ നഗര മധ്യത്തിൽ സിംഹമിറങ്ങി. കിങ് ഖാലിദ് റോഡില്‍ കിങ് സഊദ് യൂണിവേഴ്സിറ്റി സമീപത്താണ് വ്യഴാഴ്ച വൈകുന്നേരം സംഭവമുണ്ടായത്. നഗര മധ്യത്തിലെ റോഡിലുള്ള റൗണ്ട് എബൗട്ടില്‍ കിടന്ന സിംഹത്തെ കണ്ട് പരിഭ്രാന്തരായ യാത്രക്കാരും പ്രദേശവാസികളും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും ഉടമയും സ്ഥലത്തത്തെി.

പൊലീസിന്റെ നേതൃത്വത്തില്‍ സിംഹത്തെ റോഡില്‍ നിന്ന് മാറ്റി. വിവരമറിഞ്ഞ് പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടി. സിംഹത്തിന്റെ വീഡിയോ വഴി യാത്രക്കാരന്‍ മൊബൈലില്‍ ചിത്രീകരിച്ചത് പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ