റിയാദ് : വൻകിട വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് അനുവദിച്ച ലെവി ഇളവ് പ്രാബല്യത്തിലായി. ഇഖാമകൾ പുതുക്കി തുടങ്ങി. വ്യവസായ ശാലകളുടെ (മസ്ന) കീഴിലുള്ള ഇഖാമകൾക്കാണ് ലെവി ഇല്ലാതെ ഇഖാമ പുതുക്കാനാകുക.

മാസം 600 റിയാൽ അടക്കേണ്ടിയിരുന്ന ലെവി ഇനി വർഷത്തേക്ക് 100 റിയാൽ മാത്രം നൽകിയാൽ മതി. പാസ്സ്‌പോർട്ട് വിഭാഗത്തിലേക്ക് അടക്കേണ്ട 650 റിയാലും വർക് പെർമിറ്റിനായുള്ള 100 റിയാലും കൂടിയാൽ 750 സൗദി റിയാലിന് ഇനി ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാം. വ്യവസായ മേഖലയിലുണ്ടായ സർക്കാരിന്റെ ഈ ഇടപെടൽ വലിയ രീതിയിൽ ആശ്വാസം പകരുന്നതാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു.

Read Also: ലിജോയുമായുള്ള ‘കെമിസ്ട്രി’ തന്നെയാണ് ദൃശ്യങ്ങളുടെ മികവിന്റെ അടിസ്ഥാനം: ‘ജല്ലിക്കട്ട്’ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ

വലിയ തുക ലെവി നൽകേണ്ടതിനാൽ പലരും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ജീവനക്കാരുടെ ഇഖാമ പുതുക്കിയിരുന്നില്ല. തൊഴിലാളികളിൽ പലരും ഇക്കാരണത്താൽ നിയമ ലംഘകരായി രാജ്യത്ത് തുടരുകയായിരുന്നു. എന്നാൽ, പുതിയ നിയമം പ്രാബല്യത്തിലായതോടെ വ്യവസായ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും വലിയ ആശ്വാസമായി. പ്രൊഡക്ഷൻ കോസ്റ്റിൽ മാറ്റം വരുമെന്നതിനാൽ റീട്ടെയിൽ മാർക്കറ്റിലും അതിന്റെ ഗുണം പ്രതിഫലിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook