റിയാദ്: സൗദിഅറേബ്യയിൽ തൊഴിൽ മന്ത്രാലയം പരിശോധന ആരംഭിച്ചു. രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്നവരെയും മറ്റ്  നിയമ നിയമലംഘകരെയും കണ്ടെത്തനാണ് പരിശോധന നടക്കുന്നത്.  സ്വദേശികൾക്കായി സംവരണം ചെയ്ത തസ്തികകളിൽ വിദേശികളിൽ ജോലി ചെയ്യുന്നതും. സ്‌പോൺസറുടെ കീഴിലാണോ ജോലി നോക്കുന്നത് എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
സ്ഥാപനങ്ങളിൽ സ്വേദേശികളെ ജോലിക്ക് വെച്ചിട്ടുണ്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. ഹോട്ടലുകൾ, ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, ചെറുകിട സ്ഥാപനങ്ങൾ എന്നീ ഇടങ്ങളിലാണ് പ്രധാനമായും സംഘം പരിശോധന നടത്തുന്നത്. തൊഴിൽ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടാൽ വിവരങ്ങൾ നൽകുന്നതിന് ടോൾ ഫ്രീ നമ്പറും പ്രവർത്തിക്കുന്നുണ്ട്. അടുത്ത മാസം  16 പൊതുമാപ്പ് അവസാനിക്കുന്നതോടെ പരിശോധന ശക്തമാകും, പോലീസ് തൊഴിൽ മന്ത്രാലയം , പാസ്പോർട്ട് വിഭാഗം ഒന്നിച്ചായിരിക്കും പരിശോധന നടത്തുക. 2017 മാർച്ച് -19 ന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർ, ഹജ്ജ് ഉംറ വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവർ, സന്ദർശക വിസയിലെത്തി സമയത്തിന് മടങ്ങാനാകാതെ കുടുങ്ങിയവർ, സ്പോൺസർ ഒളിച്ചോടി (ഹുറൂബ്) എന്ന്  സ്റ്റാറ്റസ് രേഖപ്പെടുത്തിയവർ ഈ വിഭാഗത്തിൽ വരുന്നവർക്കെല്ലാം ഒക്ടോബർ 16 വരെ പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും.
അതെ സമയം മാർച്ച് 19 ശേഷം നിയമ ലംഘകരായവർക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവില്ല. അനൂകല്യത്തിന്റെ പരിധിയിൽ വരുന്ന നിയമ ലംഘകരായ ഇന്ത്യക്കാർ ഇനിയും രാജ്യത്ത് തങ്ങുന്നുണ്ടെങ്കിൽ ഉടൻ എംബസിയുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ പൂർത്തിക്കണമെന്ന്യാക്കി രാജ്യം വിടണമെന്ന്  റിയാദ് ഇന്ത്യൻ എംബസ്സി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ