കുവൈറ്റ്:കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. റോഡില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നതെന്ന് കുവൈറ്റ് ടൈംസിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈറ്റില്‍ ഭൂരിപക്ഷം വാഹനങ്ങളും ഓടിക്കുന്നത് പ്രവാസികളെന്നും റിപ്പോര്‍ട്ട് പറയുന്നു
പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം ചട്ടങ്ങള്‍ ആഭ്യന്തര മന്ത്രിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് പുതിയ വ്യവസ്ഥകള്‍. മാത്രമല്ല, ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിന് ചില തൊഴിലുകള്‍ മാത്രമേ അനുവദിക്കൂവെന്നും റിപോര്‍ട്ട് പറയുന്നു.
വാഹനങ്ങളുടെ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങള്‍ ട്രാഫിക് വിഭാഗം പുറപ്പെടുവിക്കും. ‘വാഹനങ്ങളുടെ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങള്‍ ട്രാഫിക് വിഭാഗം പുറപ്പെടുവിക്കും, ഇത് 15 വര്‍ഷത്തിലധികം പഴക്കമുള്ള 20,000-ത്തിലധികം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടയാം. ഈ വാഹനങ്ങള്‍ക്ക് സാങ്കേതിക പരിശോധനയ്ക്ക് അനുമതി ലഭിക്കുന്നത് സംബന്ധിച്ച് ട്രാഫിക് വകുപ്പ് നിരവധി പഴുതുകള്‍ കണ്ടെത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.