/indian-express-malayalam/media/media_files/uploads/2022/06/hh-1.jpg)
പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താക്കളുടെ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരവെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പിൻവലിച്ച് കുവൈത്തിലെ സൂപ്പർ മാർക്കറ്റ്. കുവൈത്തിലെ അൽ അർദിയ കോപ്പറേറ്റീവ് സൊസൈറ്റിയിൽനിന്നാണ് ഉൽപ്പന്നങ്ങൾ മാറ്റിയത്.
സൂപ്പർമാർക്കറ്റിലെ ഷെൽഫിൽനിന്നു തേയില ഉൾപ്പെടെയുള്ളവ നീക്കുന്ന വീഡിയോ അറബ് ന്യൂസാണ് പുറത്തുവിട്ടത്. പരാമർശം ഇസ്ലാമോഫോബിക്ക് ആണെന്ന് അപലപിച്ചാണ് നടപടി.
"പ്രവാചകനെ നിന്ദിച്ചതിനാൽ ഞങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നിരോധിച്ചിരിക്കുന്നു. ഞങ്ങൾ കുവൈത്ത് മുസ്ലിങ്ങൾ, പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കില്ല," സൂപ്പർ സ്റ്റോർ സിഇഒ നസീർ അൽ മുട്ടൈരി പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനുള്ള ആഹ്വാനവും ശക്തമാണ്. പല രാജ്യങ്ങളിലും ഹാഷ്‌ടാഗ് ക്യാമ്പയിനുകളും സജീവമാണ്.
ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ നയന്തന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചതിനു പിന്നാലെയാണ് ഇത്. സൗദി അറേബ്യ, അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ, ഒഐസി തുടങ്ങിയവരെല്ലാം സംഭവത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. പാകിസ്ഥാനും സംഭവത്തിൽ പരസ്യപ്രസ്താവന നടത്തിയിരുന്നു.
Also Read: പ്രവാചകനെതിരായ പരാമർശം: പ്രതിഷേധം കനക്കുന്നു; ഒഐസിയ്‌ക്കെതിരെ വിദേശകാര്യ മന്ത്രാലയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.