കുവൈത്ത് സിറ്റി: ക്രിക്കറ്റ് ഇതിഹാസം ഡേവ് വാട്ട്മോറിന്‍റെയും വെറ്ററന്‍ ക്രിക്കറ്റര്‍ ജെ.കെ.മഹീന്ദ്രയുടെയും സാന്നിധ്യത്തില്‍ കുവൈത്തിൽ ‘ശക്തി ക്രിക്കറ്റ് അക്കാദമി’ പ്രവര്‍ത്തനം ആരംഭിച്ചു. കുവൈത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്‍ഡോര്‍ ക്രിക്കറ്റ് കോച്ചിങ് സെന്‍റര്‍ പ്രവർത്തനമാരംഭിക്കുന്നത്. ചെന്നൈ കേന്ദ്രമായി ഡേവ് വാട്ട്മോറയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ സ്പോര്‍ട്സ് സയന്‍സിന്‍റെ സഹകരണത്തോടെയാണ് അക്കാദമി പ്രവര്‍ത്തിക്കുക. അന്തര്‍ദേശീയ നിലവാരത്തിലുള്ള കോച്ചുമാരുടെ സേവനവും അക്കാദമിക്ക് ലഭിക്കുമെന്നും ‘ശക്തി ക്രിക്കറ്റ് അക്കാദമി’ അക്കാദമി ഡയറക്ടര്‍ ശക്തി പറഞ്ഞു.

കുവൈത്തിൽ ഇന്ത്യന്‍ സ്കൂളുകളുടെ ഭാഗമായും മറ്റും നിരവധി ടീമുകളാണ് മത്സര രംഗത്തുള്ളത്. എന്നാല്‍ പ്രഫഷണല്‍ കോച്ചിങ്ങിന്റെ അഭാവം ഫിറ്റ്നസിലും മറ്റും നിഴലിക്കുന്നുണ്ട്. കുവൈത്ത് ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതിലും ഇന്ത്യക്കാരുണ്ട്. വളര്‍ന്നു വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതില്‍ അക്കാദമി പ്രത്യേകം ശ്രദ്ധിക്കുമെന്നും ശക്തി പറഞ്ഞു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍, ഖൈതാനില്‍ പ്രത്യേകം തയാറാക്കിയ ഇന്‍ഡോര്‍ പിച്ചിലാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ 120 കുട്ടികള്‍ക്കുള്ള പ്രവേശനമാണ് അക്കാദമിയില്‍ ഒരുക്കുക. ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ‘ശക്തി ക്രിക്കറ്റ് അക്കാദമി’ യുടെ ഔപചാരിക പ്രവര്‍ത്തനം വെറ്ററന്‍ ക്രിക്കറ്റ് ബോര്‍ഡ്‌ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ജെ.കെ.മഹീന്ദ്ര നിർവഹിച്ചു.

”ഇന്ത്യന്‍ ചരിത്രത്തിലെ മുസ്ലിം പങ്കാളിത്തം” ചര്‍ച്ച സംഗമം വെള്ളിയാഴ്ച ഫഹാഹീലില്‍
കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ചലനം ത്രൈമാസ ക്യംപയിന്‍റെ ഭാഗമായി ഫഹാഹീല്‍ യൂണിറ്റ് ”ഇന്ത്യന്‍ ചരിത്രത്തിലെ മുസ്ലിം പങ്കാളിത്തം” എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ച സംഗമം ഓഗസ്റ്റ് 25 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഫഹാഹീല്‍ ഐഐസി ഓഫിസില്‍ നടക്കും.

സംഗമത്തില്‍ ആത്മീയ ഭാഷണം, വിഷയാവതരണം, സംവാദ സദസ്സ് തുടങ്ങിയ പരിപാടികള്‍ ഉണ്ടാകും. സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, അബ്ദുല്‍ അസീസ് സലഫി, അബ്ദുല്‍ ഹമീദ് കൊടുവള്ളി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. ഫഹാഹീല്‍ ശാഖ ഐ.ഐ.സി പ്രസിഡന്‍റ് വീരാന്‍ കുട്ടി സ്വലാഹി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ട്രഷറര്‍ ജസീര്‍ പുത്തൂര്‍ പള്ളിക്കല്‍, റമീസ് വടകര, കെ.കെ.അസ്ലം, താജുദ്ദീന്‍ നന്തി, സമീല്‍ തിക്കോടി എന്നിവര്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ