കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റി്റെ ആദ്യ സമ്മേളനം ഈ മാസം 15ന് ആരംഭിക്കും. 15 ന് കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സമ്മേളനം ഉദ്ഘാടനം ചെയ്യും.രാജ്യത്തെ
ഞായറാഴ്ചയാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. പാർലമെന്റിലേക്ക് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം പുരുഷൻമാരാണ്. 50 അംഗ പാർലമെന്റിലേക്ക് മത്സരിച്ച 326 സ്ഥാനാർത്ഥികളിൽ 29 പേർ സ്ത്രീകളായിരുന്നെങ്കിലും അവരിൽ ആർക്കും അവരുടെ മൽസരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞില്ല.
2012 ന് ശേഷം ഇതാദ്യമായാണ് പാർലമെന്റിൽ ഒരു വനിതാ നിയമനിർമ്മാതാവ് ഇല്ലാതിരിക്കുന്നത്. 15 വർഷം മുൻപാണ് രാജ്യത്ത് സ്ത്രീകൾക്ക് വോട്ടുചെയ്യാൻ അവകാശം ലഭിച്ചത്.
സെപ്റ്റംബറിൽ അധികാരമേറ്റ പുതിയ ഭരണാധികാരി നവാഫ് അൽ അഹ്മദ് അൽ സബയുടെ കീഴിലുള്ള ആദ്യത്തെ പാർലമെന്റ് തിരഞ്ഞെടുപ്പാണ് ശനിയാഴ്ച കഴിഞ്ഞത്.
1963 ലാണ് രാജ്യത്ത് പാർലമെന്റ് നിലവിൽ വന്നത്. ഇതോടെ ഗൾഫ് മേഖലയിലെ ഒരു തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് സ്ഥാപിക്കുന്ന ആദ്യത്തെ രാജ്യമായി കുവൈത്ത് മാറി. രാജ്യത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് സ്ഥിരമായി നടക്കുമ്പോഴും, അധികാരം സർക്കാരിനെ നിയമിക്കു ഭരണകർത്താക്കളായ അൽ-സബാ കുടുംബത്തിന്റെയും അമീറിന്റെയും കൈകളിലാണ്.