കുവൈത്ത് സിറ്റി: എക്കാലത്തെയും ഏറ്റവും കൂടിയ ചൂടിന് കുവൈത്ത് സാക്ഷ്യം വഹിച്ചേക്കാം. അന്തരീക്ഷ താപനില 65 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസാ രമാദാൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇപ്പോൾ തന്നെ ചൂട് അൻപത് ഡിഗ്രിക്ക് മുകളിലാണ്. കടുത്ത ചൂടിലാണ് ഈ പ്രാവശ്യത്തെ റമസാൻ മാസം അവസാനിച്ചതും. ഇപ്രാവശ്യത്തെ ഏറ്റവും കൂടിയ ചൂട് 51 ഡിഗ്രി സെൽഷ്യസ് വെള്ളിയാഴ്‌ച രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

പൊതുവെ ചൂട് കൂടുന്ന മാസങ്ങൾ എന്ന നിലയിൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പകൽ 11 മണിക്കും നാല് മണിക്കുമിടയിൽ പുറം ജോലികൾക്ക് അനുമതിയില്ല. ചൂട് ക്രമാതീതമായി വർധിച്ചതോടെ ജോലി നിയന്ത്രിത സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ മന്ത്രാലയങ്ങൾ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ