കുവൈത്ത് സിറ്റി: കെഫാക് സീസൺ ആറിലെ ഗ്രൂപ്പ് എയിലെ മത്സരങ്ങളിൽ സിൽവർ സ്റ്റാർസ്, യങ് ഷൂട്ടർസ്, മാക്കുവൈത്ത്‌ ടീമുകൾ ജയം കണ്ടപ്പോൾ സോക്കർ കേരള – ബിഗ്‌ബോയ്‌സ് എഫ്സി മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് സ്പാർക്സ് എഫ്സിയെ സിൽവർ സ്റ്റാർസ് എഫ്സി പരാജയപ്പെടുത്തി. സിൽവർസ്റ്റാർസ് എഫ്സിക്കു വേണ്ടി രാഹുലും , ജാരിസുമാണ് ഗോളുകൾ നേടിയത്.

രണ്ടാം മത്സരത്തിൽ യങ് ഷൂട്ടേർസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ട്രിവാൻഡ്രം സ്ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി. യങ് ഷൂട്ടേർസിനുവേണ്ടി അനസ്, ആഷിഖ്, ഷഫീഖ് എന്നിവർ ഗോൾ നേടിയപ്പോൾ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിന് വേണ്ടി ഷൈൻ ഒരു ഗോൾ നേടി. മൂന്നാം മത്സരത്തിൽ സോക്കർ കേരള – ബിഗ്ബോയ്സ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. കരുത്തന്മാർ തമ്മിൽ ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ മാക് കുവൈത്ത്‌ ഏകപക്ഷീയമായ ഒരു ഗോളിന് സിഎഫ്സി സാൽമിയയെ പരാജയപ്പെടുത്തി. മാക് കുവൈത്തിനുവേണ്ടി അബ്ദുൽ ഷഹീനാണ് ഗോൾ നേടിയത്. മാസ്റ്റേഴ്സ് ലീഗിൽ സിൽവർസ്റ്റാർസ് എഫ്സി അൽ-ശബാബ് എഫ്സി (3- 1 ) സോക്കർ കേരള – മലപ്പുറം ബ്രദേഴ്സിനെയും (1 – 0) പരാജയപ്പെടുത്തിയപ്പോൾ സിയസ്കോ കുവൈത്ത് – കുവൈത്ത് കേരളാ സ്റ്റാർസ് (1 -1 ) ഫഹാഹീൽ ബ്രദേഴ്‌സ് – ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്‌സ് ( 0 – 0 ) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

football, kuwait

മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചായി സിദ്ദിഖ് (ഫഹാഹീൽ ബ്രദേഴ്‌സ്), ബോസ്കോ (സോക്കർ കേരള), ജോമി ലാൽ (സിയസ്കോ കുവൈത്ത്), റോജോ (സിൽവർ സ്റ്റാർസ്) എന്നിവരെയും സോക്കർലീഗിൽ രാഹുൽ (സിൽവർ സ്റ്റാർസ്), അബ്ദുൽ സലാം (ബിഗ്‌ബോയ്സ്‌). സനിൽ (സിഎഫ്സി സാൽമിയ), അനസ് (യങ്ഷൂട്ടേർസ്) എന്നിവരെയും തിരഞ്ഞെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ