കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വാഹനാപകടങ്ങളിൽ മരണപ്പെട്ടവർ 2366 ആണെന്ന് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ 917447 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ പറയുന്നു. 2012 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ യഥാക്രമം 454, 445, 461, 429, 424, 153 എന്നിങ്ങനെയാണ്. 2017 ഏപ്രിൽ വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

അമിത വേഗതയിലുള്ള വാഹനമോടിക്കൽ, ചുവപ്പ് സിഗ്നൽ മറികടക്കൽ, മൊബൈൽ ഉപയോഗിച്ചുള്ള വാഹനമോടിക്കൽ തുടങ്ങിയവയാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ. വർദ്ധിച്ചുവരുന്ന അപകടങ്ങൾ കുറക്കാൻ നിരവധിയായ പരിഷ്കാരങ്ങളും നിയമ ലംഘനത്തിന് ജയിൽ ശിക്ഷ, വിദേശികളാണെങ്കിൽ നാട് കടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷയും ട്രാഫിക് നിയമത്തിൽ വർത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ