ദുബായ്: കുവൈത്തില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ജോലിക്കിടെയായിരുന്നു ഇയാള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത്. കുവൈത്തില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാഘാതവും വ്യാപകമാണ്.
കുഴഞ്ഞ് വീണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ തന്നെ പൊലീസും ആംബുലന്‍സും സംഭവസ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സൂര്യാഘാതമാണ് മരണകാരണമായി പറയുന്നത്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ശനിയാഴ്ച കുവൈത്തില്‍ രേഖപ്പെടുത്തിയത്. 52.2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 63 ഡിഗ്രി സെഷ്യല്‍സ് വരെയാണ് താപനില. സൗദി അറേബ്യയില്‍ ചൂട് 55 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി.
വേനല്‍കാലം അവസാനിക്കുന്നത് വരെ ഈ ചൂട് പ്രതീക്ഷിക്കുന്നുണ്ട്. ജൂണ്‍ 21 വരെയാണ് വേനല്‍ കാലം കരുതപ്പെടുന്നത്. ഉയര്‍ന്ന ഹിമിഡിറ്റി നിരക്കുള്ള ചൂട് കാറ്റ് ഖത്തര്‍, ബഹ്‌റിന്‍, യുഎഇ എന്നിവിടങ്ങളില്‍ ഉണ്ടാകുമെന്ന് അറേബിയ വെതര്‍ വെബ്ബ് സൈറ്റ് പറയുന്നു.