scorecardresearch

ഞായറാഴ്ച മുതൽ എല്ലാ രാജ്യത്തുനിന്നുള്ളവർക്കും കുവൈത്തിൽ പ്രവേശനത്തിന് അനുമതി

ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ കഴിയണം

kuwait city

ഫെബ്രുവരി 21 മുതൽ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകും. കുവൈത്തിലെ സിവിൽ ഏവിയേഷൻ അതോറിറ്റി വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളിലെത്തുന്ന യാത്രക്കാർക്ക് 14 ദിവസം കുവൈത്തിലെ തിരഞ്ഞെടുത്ത ഹോട്ടലുകളിലൊന്നിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ കഴിയണമെന്നും അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ഒരാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലും ഒരാഴ്ച ഹോം ക്വാറന്റൈനിലും കഴിഞ്ഞാൽ മതി.

Read More: യുഎഇയിൽ ഷോപ്പിങ് മാളിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരുടെ പ്രവേശനം ഫെബ്രുവരി ഏഴ് മുതൽ രണ്ടാഴ്ചത്തേക്ക് കുവൈത്ത് തടഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Kuwait allow non kuwaiti citizens to enter country from february 21 civil aviation authority statement