റിയാദ്: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമത്തിൽ ചില്ല സർഗവേദി പ്രതിഷേധിച്ചു. തന്റെ വാക്കുകളിലൂടെ കുരീപ്പുഴ തുറന്നുവിടുന്ന യാഥാർഥ്യങ്ങൾ സംഘപരിവാരത്തെ ആലോസരപ്പെടുത്തുന്നു എന്നാണ് ഈ സംഭവത്തിൽ നിന്ന് മനസ്സിലാകുന്നത്. എഴുത്തുകാർക്ക് നേർക്കുയരുന്ന ഈ കൊലവിളികൾ ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണെന്നും, കെട്ട വ്യവസ്ഥിതിക്കെതിരെ സാഹിത്യകാരും കലാകാരന്മാരും തീർക്കുന്ന പ്രതിരോധത്തിന് ശക്തി പകരേണ്ടതാണെന്നും പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

കവി കുരീപ്പുഴയെ ആക്രമിച്ച സംഘ്പരിവാര്‍ കാടത്തത്തിനെതിരെ പ്രതിഷേധിക്കുക: കേളി റിയാദ്

റിയാദ്: ജാതി വിവേചനത്തിനെതിരെ പ്രതികരിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെ കായികമായി ആക്രമിച്ച സംഘ്പരിവാര്‍ കാടത്തത്തെ ശക്തമായി അപലപിക്കുന്നതായി റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ സാംസ്‌കാരിക വിഭാഗം പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു. സ്വതന്ത്ര ചിന്തകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായി ആവര്‍ത്തിച്ചുള്ള സംഘ്പരിവാര്‍ അസഹിഷ്ണുതയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടതുണ്ട്. എതിര്‍ ശബ്ദങ്ങളെ ആക്രമണങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള ദേശീയവ്യാപകമായ സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണിതെന്നും ജീര്‍ണ്ണ കാലഘട്ടത്തിലേക്കുള്ള ഇത്തരം തിരിഞ്ഞുനോട്ടങ്ങളെ ഒത്തൊരുമിച്ചു ചെറുക്കാന്‍ സാംസ്‌കാരിക കേരളം തയ്യാറാകണമെന്നും പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ