മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബല്‍ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘കൊയിലാണ്ടി കൂട്ടം’ ആറാം വാര്‍ഷികത്തിന് മെയ് 12ന് ബഹ്‌റൈനില്‍ തുടക്കമാകും. ‘ഫന്തരീന ഫെസ്റ്റ് 2017’ എന്നു പേരിട്ട പരിപാടി വൈകിട്ട് 6 മുതല്‍ അദ്‌ലിയ ബാംഗ്‌സാങ് തായ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൊയിലാണ്ടിയുടെ പഴയകാല പേരാണ് ഫന്തരീന. നാട്ടില്‍ നിന്നും ആസിഫ് കാപ്പാട്, നിസാര്‍ വയനാട്, അഫ്‌സല്‍ ബിലാല്‍ ടീം അടങ്ങിയ ‘കാവ മ്യൂസിക് ബാന്‍ഡ്’ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. കൂടാതെ ബഹ്‌റൈനിലെ ഗായയകരും മറ്റു കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടികള്‍ ഉണ്ടാകും.

ഖത്തറില്‍ ജോലിചെയ്യുന്ന ശിഹാബുദ്ദീന്‍ എസ്‌പിഎച് എന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകനാണ് കൊയിലാണ്ടി കൂട്ടം ആരംഭിച്ചത്. ‘നന്മയിലൂടെ സൗഹൃദം, സൗഹ്രുദത്തിലൂടെ കാരുണ്യം’ എന്ന ആപ്തവാക്യവുമായാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. വിവരങ്ങള്‍ക്ക് 39856331, 33049498.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ