മനാമ: ഉംറക്ക് പോകുകയായിരുന്ന കൊല്ലം സ്വദേശി ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ മരിച്ചു. നിലമേല്‍ സ്വദേശി ഷഹന മന്‍സിലില്‍ അബ്ദുല്‍ ഹഖീമാ(69)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.

തിരുവനന്തപുരത്ത് നിന്ന് വന്ന ‘ഗള്‍ഫ് എയര്‍’ വിമാനത്തിലാണ് ബഹ്‌റൈനിലിറങ്ങിയത്. ഇവിടെ നിന്നുള്ള കണക്ഷന്‍ ഫൈ്‌ളറ്റിന് ജിദ്ദയിലേക്ക് പോകേണ്ടതായിരുന്നു. ലോഞ്ചില്‍ വിശ്രമിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഷൈല ബീവി ഒപ്പമുണ്ടായിരുന്നു. ഖത്തറിലുള്ള മകന്‍ നുജൂം ഇന്ന് ബഹ്‌റൈനിലെത്തും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മകള്‍: ഷഹന. ഭാര്യയും ഇന്ന് നാട്ടിലേക്ക് തിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ