മനാമ: ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ സംഗമം 2017 ന്റെ ‘ഭാഗമായി മൂന്നാമത് ബഹ്റൈന്‍ ബിസിനസ് മീറ്റ് അദ്ലിയ ‘ഫുഡ് വേള്‍ഡ്’ റസ്റ്ററന്റില്‍ നടന്നു. മൂന്നു സെഷനിലായാണു പരിപാടി നടന്നത്. ചെറുകിട വന്‍കിട വ്യത്യാസമില്ലാതെ, വ്യവസായ, വ്യാപാര രംഗത്തെ എല്ലാവരുടെയും നിറ സാന്നിധ്യമായിരുന്നു പരിപാടി. ആദ്യ സെഷനില്‍ സ്വാഗതം ആശംസിച്ച ജില്ലാ സെക്രട്ടറി മന്‍സൂര്‍ ബിസിനസ് മീറ്റിന്റെ രൂപ രേഖ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഹാജി നിയന്ത്രിച്ചു. യുഎഇ കെഎംസിസി സെക്രട്ടറി മുസ്തഫ മുട്ടുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീല്‍ ആശംസകള്‍ അര്‍പ്പിച്ചു.
തേവലക്കര ബാദുഷയുടെ നേതൃത്വത്തില്‍ ട്രയിനിങ് ക്ലാസ് നടന്നു. മൂന്നാം സെഷനു ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.പി.ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കെഎംസിസി കോഴിക്കോട് സി.എച്ച് സെന്ററിന് സമര്‍പ്പിക്കുന്ന ഇ.അഹമ്മദ് സ്മാരക മള്‍ട്ടി സ്പെഷ്യലിറ്റി ആംബുലന്‍സിന്റെ രൂപരേഖ അവതരിപ്പിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ബിലാല്‍ ബാദുഷക്കു പാരിതോഷികം നല്കി. ഷരീഫ് വില്യാപ്പള്ളി, നാസര്‍ ഹാജി പുളിയാവ്, ഒ.കെ.കാസിം, ഫൈസല്‍ ഗലാല എന്നിവർ നേതൃത്വം നല്കി. ഫദീല മൂസ്സ ഹാജി നന്ദി പറഞ്ഞു.