റിയാദ്: റിയാദിലെ തുമാമ മരുഭൂമിയിലെ മാനത്ത് വിസ്മയം തീർത്ത് പട്ടം പറത്തൽ ഫെസ്റ്റ് അരങ്ങേറി. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ കോഴിക്കോടൻസ് @റിയാദ് എന്ന സംഘടനയാണ് “കൈറ്റ് ഫെസ്റ്റ്” എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പക്ഷികൾ മാത്രം പറക്കുന്ന ആകാശത്ത് കുതിരയും ഡ്രാഗണും പറന്നപ്പോൾ അറബികൾക്കും അത് കൗതുകക്കാഴ്ചയായി. വളഞ്ഞു പുളഞ്ഞു പറന്ന ഡ്രാഗൺ പട്ടം, ഭീമാകൃതിയിലുള്ള സർക്കിൾ പട്ടം, തെയ്യം പട്ടം, മൂവർണ്ണ പട്ടം തുടങ്ങി ചെറുതും വലുതുമായ പട്ടങ്ങൾ ആകാശം വർണാഭമാക്കി.

റിയാദിലെ മലയാളി സമൂഹം അത്യാവേശത്തോടെയാണ് ഫെസ്റ്റിനെ വരവേറ്റത്. സായാഹ്ന വിശ്രമത്തിന് മരുഭൂമിയിൽ തമ്പടിക്കുന്ന സ്വദേശി-വിദേശി കുടുംബങ്ങൾ പരിപാടി ഏറെ ആസ്വദിച്ചാണ് മടങ്ങിയത്. “വൺ ഇന്ത്യ” കൈറ്റ് ടീമിന്റെ പ്രഫഷണൽ താരങ്ങളാണ് പരിപാടിക്കായി റിയാദിലെത്തിയത്. കോഴിക്കോടൻ രുചിക്കൂട്ടുകളും ഗസൽ സന്ധ്യയും ഫെസ്റ്റിന്റെ ഭാഗമായിരുന്നു.

kite festival, saudi arabia, ie malayalam

ഫോട്ടോ: എസ്.കെ.റിയാദ്

റിയാദിലെ സംഘടനയുടെ പൊതുവേദിയായ എൻആർകെയുടെ ചെയർമാൻ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് ശകീബ് കൊളക്കാടൻ അധ്യക്ഷനായിരുന്നു. അഷ്‌റഫ് വേങ്ങാട്ട്, നാസർ കാരന്തൂർ, മിർഷാദ് ബക്കർ, അക്ബർ വേങ്ങാട്ട്, ഫൈസൽ ബിൻ അഹമ്മദ് തുടങ്ങി സംഘടനയുടെ പ്രധാന ഭാരവാഹികൾ ചടങ്ങ് നിയന്ത്രിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook