കുവൈത്ത് സിറ്റി: കെഐജി കേന്ദ്ര കമ്മിറ്റി ഇഫ്താർ സമ്മേളനം സംഘടിപ്പിച്ചു. എസ്ഐഒ സംസ്ഥാന ജനറല് സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ഖൈത്താന് അല് ഗാനിം മസ്ജിദില് നടന്ന ഇഫ്താര് സമ്മേളനം ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മൗലാനാ ഇഅ്ജാസ് അസ്ലം ഉദ്ഘാടനം ചെയ്തു.

കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് ഫൈസല് മഞ്ചേരി അധ്യക്ഷത വഹിച്ചു. കെഎ സുബൈർ അറബിക് സെഷന് നിയന്ത്രിച്ചു. പരിപാടിയില് അനവർ സഈദ് ഖുര്ആന് ക്ലാസ് നടത്തി. ഫിമ പ്രസിഡന്റ് സയ്യിദ് ഇഫ്തിഖാര് അഹമ്മദ് ആശംസയര്പ്പിച്ചു. കെ.ഐ.ജി ജനറല് സെക്രട്ടറി പി.ടി. മുഹമ്മദ് ശരീഫ് സ്വാഗതവും അബ്ദുറഹ്മാന് ഖിറാഅത്തും നടത്തി. സക്കീര് ഹുസൈന് തുവ്വൂര് സമാപനം നിരവഹിച്ചു.
ഡോ. നാസിര് അല്സാനിഅ് (മുന് എം.പി, കുവൈത്ത് പാരലെമന്റ്), ഡോ. മുത്വലഖ് അല്ഖറാവി (മുന് അണ്ടര് സെക്രട്ടറി, ഔഖാഫ് മന്ത്രാലയം), ഖാലിദ് അല്സബഅ് (ഐ.പി.സി), അബ്ദുന്നാസിര് അബ്ദുല് ജാദിര് (ഐ.ഐ.സി.ഒ), അബ്ദുല്ല അല് നൂരി (അല് നൂരി ചാരിറ്റബിള് സൊസൈറ്റി), എഞ്ചി. അബ്ദുല്ല അല് ഹുദൈബ് (ജംഇയ്യത്തുല് ഇസ്ലാഹ്), അബ്ദുല്ലത്തീഫ് അല് മുനീഫ്, മുഹമ്മദ് അലി (മസ്ജിദുല് കബീര്), ഫിമ ജനറല് സെക്രട്ടറി ഹിദായത്തുല്ല, ഖലീല് അടൂര്, കെ.ഐ.ജി. ട്രഷറര് എസ്.എ.പി ആസാദ്, വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ്‌ ഹമീദ്, ഈസ്റ്റ്‌ മേഖല പ്രസിഡന്റ് കെ.മൊയ്തു, യൂത്ത് ഇന്ത്യ ആക്ടിംഗ് പ്രസിഡന്റ് അബ്ദുല് ബാസിത്ത്, മുഹമ്മദ് ജമാല്, അബൂ ബുഷരി, അബ്ദുറഹ്മാന്, അഹമ്മദ്, എന്നിവര് പരിപാടിയില് സംബന്ധിച്ചു. ആയിരത്തഞ്ഞൂറോളം ആളുകള് പങ്കെടുത്ത സമ്മേളനം ഇഫ്ത്വാറോടു കൂടി സമാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ