scorecardresearch
Latest News

അബുദാബി വിമാനത്താവള നറുക്കെടുപ്പില്‍ കോടിപതിയായി മലയാളി

‘ഫീല്‍ ഗുഡ്, ഫ്‌ളൈ അബുദാബി’ ലക്കി ഡ്രോയിലാണു മലപ്പുറം വേങ്ങര സ്വദേശിയായ അഫ്‌സല്‍ ചെമ്പന്‍ കോടിപതിയായത്

അബുദാബി വിമാനത്താവള നറുക്കെടുപ്പില്‍ കോടിപതിയായി മലയാളി

ദുബായ്: അബുദാബി രാജ്യാന്തര വിമാനത്താവളം ഒഴിവുകാല ഓഫറിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ രണ്ടു കോടിയോളം രൂപ (10 ലക്ഷം) ദിര്‍ഹം സമ്മാനമടിച്ച് മലയാളി യുവാവ്. ‘ഫീല്‍ ഗുഡ്, ഫ്‌ളൈ അബുദാബി’ ലക്കി ഡ്രോയിലാണു മലപ്പുറം വേങ്ങര സ്വദേശിയായ അഫ്‌സല്‍ ചെമ്പന്‍ കോടിപതിയായത്.

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ അബുദാബി വിമാനത്താവളത്തിലെത്തിയവരെയാണു നറുക്കെടുപ്പിനു പരിഗണിച്ചത്. അബുദാബി എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബ്രയാന്‍ തോംപ്‌സണില്‍നിന്ന് അഫ്‌സല്‍ സമ്മാനത്തുകയ്ക്കുള്ള ചെക്ക് ഏറ്റുവാങ്ങി.

Read Also: രാജ്യാന്തര വീഡിയോ മത്സരത്തില്‍ വിജയിയായി മലയാളി ബാലന്‍

ആയിരക്കണക്കിനു യാത്രക്കാര്‍ പങ്കെടുത്ത നറുക്കെടുപ്പില്‍ മെഗാ സമ്മാനത്തിന് അര്‍ഹമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഫ്‌സല്‍ ചെമ്പന്‍ പറഞ്ഞു. അബുദാബി വിമാനത്താവളം വഴിയുള്ള യാത്ര തന്റെ ജീവിതം ഇങ്ങനെ മാറ്റിത്തീര്‍ക്കുമെന്നു കരുതിയില്ലെന്നു പറഞ്ഞ അഫ്‌സല്‍ വിമാനത്താവള അധികൃതര്‍ക്കു നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

10 ലക്ഷം ദിര്‍ഹം നല്‍കി, തങ്ങളുടെ യാത്രക്കാരില്‍ ഒരാളുടെ ജീവിതം മാറ്റുന്നതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ബ്രയാന്‍ തോംപ്‌സണ്‍ പറഞ്ഞു. അബുദാബി എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തതിന് അദ്ദേഹം അഫ്‌സലിനു നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

 

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Keralite wins jackpot at abudhabi airport