ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യശാലിയായി മലയാളി

എട്ടു വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന വാസു ഇത്തവണ നാട്ടിലേക്കു യാത്ര നടത്തിയപ്പോഴാണു ടിക്കറ്റ് വാങ്ങിയത്

vasu kamalasanan nadar, വാസു കമലാസനന്‍ നാടാർ, dubai duty free raffle, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, dubai, ദുബായ് 10 ലക്ഷം ദിര്‍ഹം, 10 lakhs dirham, duty free raffle,  ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, duty free lottery result, ഡ്യൂട്ടി ഫ്രീ ലോട്ടറി ഫലം, duty free lottery resalt, ie malayalam, ഐഇ മലയാളം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ദിര്‍ഹം (1.93 കോടി രൂപ) സമ്മാനം. അന്‍പത്തിയാറുകാരനായ വാസു കമലാസനന്‍ നാടാരാണു ഭാഗ്യശാലി.

ബിസിനസ് തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ കടബാധ്യത പരിഹരിക്കാന്‍ പ്രയാസപ്പെടുമ്പോഴാണു വാസുവിനെ തേടി ഭാഗ്യമെത്തുന്നത്. 30 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന വാസു അവിടെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ബിസിനസ് നടത്തുകയാണ്.

എട്ടു വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന വാസു ഇത്തവണ നാട്ടിലേക്കു യാത്ര നടത്തിയപ്പോഴാണു ടിക്കറ്റ് വാങ്ങിയത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് തുക പങ്കിട്ടാണു ടിക്കറ്റെടുത്തത്. ഇരുപതിനായിരത്തോളം രൂപയാണു ടിക്കറ്റ് വില. ഇത്തരത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ തുക പങ്കിട്ട് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കെറ്റെടുക്കുന്നത് പതിവാണ്.

Read Also: അബുദാബി വിമാനത്താവള നറുക്കെടുപ്പില്‍ കോടിപതിയായി മലയാളി

സമ്മാനത്തുക കടം തീര്‍ക്കാനും ഭാവിയിലെ ബിസിനസ് ആവശ്യത്തിനുമായി ഉപയോഗിക്കുമെന്നു വാസു പറഞ്ഞു.”കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ബിസിനസ് തകര്‍ന്നതിനെത്തുടര്‍ന്ന് വന്‍ കടബാധ്യതയിലാണു താന്‍. ദൈവത്തിനും ദുബായ് ഡ്യൂട്ടി ഫ്രീയ്ക്കും നന്ദി,” അദ്ദേഹം പ്രതികരിച്ചു.

ഇന്നു നടന്ന നറുക്കെടുപ്പില്‍ വാസുവിനൊപ്പം കസാഖ്‌സ്താന്‍ സ്വദേശി ഖുസൈന്‍ യെരേമെഷേവിനും 10 ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചിട്ടുണ്ട്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Keralite wins 1 million dirham at dubai duty free raffle

Next Story
ഗസ്റ്റ് വിസയ്ക്ക് അനുമതി: സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്കു പുനര്‍ജന്മമാകും
The moderation of comments is automated and not cleared manually by malayalam.indianexpress.com