Kerala Floods: റിയാദ് : കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തെ അതിജീവിക്കാൻ സൗദിഅറേബ്യയിൽ സംഘടനകളും സംഘടനകളുടെ കൂട്ടായ്മകളും രംഗത്ത്. പ്രാദേശിക തലത്തിൽ അടിയന്തിരമായി സഹായം എത്തിക്കുന്നതിന് അതാത് പ്രദേശങ്ങളിലെ പ്രാദേശിക സംഘടനകൾ പണ സമാഹരണം നടത്തി സംഘടനകളുടെ നാട്ടിലുള്ള കോഡിനേറ്റർമാർ വഴി അർഹരിൽ എത്തിക്കാൻ ആരംഭിച്ചു.

കേരളത്തിലെ പ്രളയ ദുരന്തത്തിലും അതിൽ നിരവധിപേർ മരണമടഞ്ഞതിലും സൗദി അറേബ്യയുടെ ദുഃഖം രേഖപ്പെടുത്തുന്നതായും മരണമടഞ്ഞവരുടെ ദുഃഖത്തിൽ​ പങ്ക് ചേരുന്നതായും സൗദി രാജാവ് സൽമാൻ അറിയിച്ചു.

ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് പ്രളയത്തിൽ അനുശോചനം അറിയിച്ച് സന്ദേശം അയച്ചതായും സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു.

Read More: കേരളത്തിന് സഹായഹസ്‌തം നീട്ടി ദുബായ് ഭരണാധികാരി

റിയാദിലെ സംഘടനകളുടെ പൊതു വേദിയായ എൻ ആർ കെ മുഴുവൻ സംഘടനകളെയും സംഘടിപ്പിച്ച് മുഖ്യ മന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിലേക്കും പണം സമാഹരിച്ച് തുടങ്ങി. ഇതിന് പുറമെ മുഖ്യധാരാ സംഘടനകളായ കെ എം സി സി, ഒ ഐ സി സി കേളി മുതലായ സഘടനകൾ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി ഫണ്ട് ശേഖരണം ആരംഭിച്ചു.

kerala floods saudi help

Kerala Floods: കേരളം നേടിരുന്ന പ്രളയ ദുരന്തത്തിൽ സൗദിയിൽ നിന്നുളള പിന്തുണ അറിയിക്കാൻ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ​നടത്തിയ വാർത്ത സമ്മേളനം

മലയാളികൾ ജോലി ചെയ്യുന്ന കമ്പനികളിലെ മറ്റ് സംസ്ഥാനക്കാരെയും സ്വദേശികളെയും നിലവിലെ അവസ്ഥ ബോധ്യപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയപ്പിക്കുന്നുണ്ട്. ദുരന്ത വാർത്ത ദേശീയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഒട്ടെറെ സൗദി പൗരന്മാരാണ് ഓൺലൈൻ ബാങ്കിങ് മുഖേനെ അക്കൗണ്ടിലേയ്ക്ക് പണമയക്കുന്നത്. പല കമ്പനികളിലെയും തൊഴിലാളികൾ ഒരു ദിവസത്തെ വരുമാനം ഫണ്ടിലേക്ക് മാറ്റുന്നുണ്ട്.

Read More:Kerala Floods: കേരളത്തിന്‌ പിന്തുണയുമായി ലോകരാഷ്ട്രങ്ങൾ

വസ്ത്രങ്ങളും മറ്റ് അവശ്യ സാധങ്ങളും നൽകുന്ന സ്വദേശികളുമുണ്ട്. സൗദിയിൽ ശേഖരിക്കപ്പെടുന്ന വസ്ത്രങ്ങൾ മറ്റ് സാധനങ്ങളും പൂർണ്ണമായും സൗജന്യമായി നാട്ടിലേക്ക് അയക്കാൻ കാർഗോ കമ്പനികളും സന്നദ്ധത കാണിച്ചതോടെ നിരവധി പേരാണ് ഇത്തരത്തിൽ കാർഗോകൾ അയക്കുന്നത്. ചില സംഘടനകൾ ഉൾപ്രദേശങ്ങളിൽ നിന്നും ലേബർ ക്യാമ്പുകളിൽ നിന്നും സാധനങ്ങൾ ശേഖരിച്ചു കാർഗോ ചെയ്യുന്നുണ്ട്.

Read More: Kerala Floods: കേരളത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ

വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ പലരും സൗജന്യമായി വസ്ത്രങ്ങൾ, പുതപ്പുകൾ, തുടങ്ങി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട തുണിത്തരങ്ങൾ സൗജന്യമായി നൽകി. റിയാദിലെ കേളി നാലായിരത്തോളം വരുന്ന സംഘടന അംഗങ്ങളിൽ നിന്ന് ഒരു ദിവസത്തെ വേതനം സെപ്റ്റംബർ എഴിന് സമാഹരിച്ച്‌ ഫണ്ടിലേക്ക് നൽകും. കേരളത്തിന്റെ കണ്ണീരൊപ്പാൻ വരും ദിവസങ്ങളിൽ കൂടുതൽ സജീവമായി പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ് എൻ ആർ കെ പോലുള്ള സംഘടനകൾ.

വാർത്ത : നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ