മനാമ: വന്ദേഭാരത് നാലാം ഘട്ടത്തില്‍ ബഹ്‌റെെനിൽ നിന്നു കേരളത്തിലേക്ക് 33 സര്‍വീസുകള്‍. ഇതുള്‍പ്പടെ ജൂലൈ ഒന്ന് മുതല്‍ 14 വരെ ആകെ 47 സര്‍വീസുകൾ ബഹ്‌റെെനിൽ നിന്നുണ്ടാകും.

മൂന്നാം ഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ഇല്ലാതിരുന്നതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതു പരിഹരിച്ചാണ് പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലേക്ക് 10, തിരുവനന്തപുരം-ഒൻപത്, കോഴിക്കോട്-ഒൻപത്, കണ്ണൂര്‍-ആറ് എന്നിങ്ങനെയാണ് സര്‍വീസുകളുടെ എണ്ണം. മറ്റു സംസ്ഥാനങ്ങളിലേക്ക് 14 സര്‍വീസുമുണ്ട്.

Read Also: അതീവ ജാഗ്രത ആറ് ജില്ലകളിൽ; അറുതിയില്ലാത്ത ആശങ്ക

കൊച്ചിയിലേക്ക് ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ തുടര്‍ച്ചയായി സര്‍വീസുണ്ട്. ഇതിന് പുറമെ 7,9,10,13,14 എന്നീ തിയതികളിലും സര്‍വീസ് തുടരും. തിരുവനന്തപുരേത്തേക്ക് 2,3,4,6,7,8, 10,11,12,14 തിയതികളിലാണ് സര്‍വീസുളളത്. കോഴിക്കോട്ടേക്ക് 2,3,4,6,7,9,11,12 തിയതികളിലും കണ്ണൂരിലേക്ക് 1,3, 5,8,11,14 തിയതികളിലും വിമാനം പറക്കും.

കേരളത്തിന് പുറമെ ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും ചെന്നൈ, ജയ്‌പൂർ എന്നിവിടങ്ങളിലേക്ക് രണ്ടും സര്‍വീസുണ്ടാകും. അമൃതസര്‍, മധുര, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുമുണ്ടാകും.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു

കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,000 കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ദിവസം ഇന്നലെയാണ്. 195 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകൾ 4,047 ആയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook