Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

മുഖ്യമന്ത്രി ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി; ഷെയ്ഖ് മുഹമ്മദിന് കേരളത്തിലേക്ക് ക്ഷണം

ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

Sheikh Mohammed, Pinarayi Vijayan

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഷെയ്ഖ് മുഹമ്മദിന്റെ ദുബായിലെ സാബില്‍ കൊട്ടാരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

അതിഥികളെ സ്വാഗതം ചെയ്ത ഷെയ്ഖ് മുഹമ്മദ് യുഎഇയും ഇന്ത്യയുമായുള്ള, പ്രത്യേകിച്ച് കേരളവുമായുള്ള ചരിത്രപരമായ ബന്ധം വികസിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി. ജനങ്ങളുടെ നേട്ടത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം വിപുലപ്പെടുത്തുന്നതിനായുള്ള നേതൃത്വത്തിന്റെ ഔത്സുക്യത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി.

സന്ദര്‍ശനത്തിനിടെ ഷെയ്ഖ് മുഹമ്മദിനെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു. ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്. യുഎഇ മന്ത്രി റീം അല്‍ ഹാഷ്മി, ദുബായ് കോടതി ഭരണാധികാരി മുഹമ്മദ് ഇബ്രാഹിം അല്‍ ഷയ്ബാനി, ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.ഇളങ്കോവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Kerala cm pinarayi vijayan meets dubai ruler sheikh mohammed

Next Story
ലെവിയിൽ രാജകാരുണ്യം: പ്രതിസന്ധിയിൽ മുങ്ങാൻ പോയ സ്ഥാപനങ്ങൾ കര കയറി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express