മനാമ:കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ അഴിമതി പൂജ്യം ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചെന്ന് ആഥ്മവിശ്വാസത്തോടെ പറയാമെന്നും ബഹ്റിനിലുള്ളവർക്ക് കേരളത്തെ സ്വർണ്ണഖനിയായി കണ്ട് നിക്ഷേപം നടത്താമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ-കേരള നിക്ഷേപക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൂഷണത്തിന് സർക്കാർ എതിരാണ്. മനുഷ്യവിഭവത്തിന്റെയും പ്രകൃതിവിഭവത്തിന്റെും കാര്യത്തിൽ ഇതേ നിലപാടാണ് സംസ്ഥാനത്തിന്. ഇവയ്ക്ക് രണ്ടിനും ഒരേ പോലെ ഗുണകരമാകുന്ന പദ്ധതികളാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. പദ്ധതികൾക്ക് സമയബന്ധിതമായി അനുമതി നൽകുന്ന ഏകജാലക സംവിധാനം സർക്കാർ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ സംസ്ഥാനമായി വളരുന്ന കേരളത്തിന് അതിന്റെ അടിസ്ഥാന സൗകര്യം ഒരുക്കാൻ സാധിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യം, വിനോദസഞ്ചാരം, വ്യവസായം, സാങ്കേതിക രംഗം, തുടങ്ങി ഏത് മേഖലയിലും കേരളത്തിൽ നിക്ഷേപിക്കാവുന്നതാണ്. മലയാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങളൊരുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ