കുവൈറ്റ്‌ സിറ്റി : കെഫാക് സീസൺ  ആറിന്റെ മാസ്റ്റേഴ്സ് – സോക്കർ ലീഗ് മത്സരങ്ങൾ രണ്ടു ഗ്രൂപ്പുകളിലുമായി പുരോഗമിക്കുമ്പോൾ ഗ്രൂപ്പ് ബി യിൽ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ  കേരളാ ചലഞ്ചേഴ്‌സ് – സി.എഫ്.സി സാൽമിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി .രണ്ടാം മത്സരത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയ മാക് കുവൈത്തിനെ ഒരു ഗോളിന് പരാജയപ്പെടുത്തി .മൂന്നാം മത്സരത്തിൽ ചാമ്പ്യൻസ് എഫ്‌സി മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് എഫ്.സി യെ പരാജയപ്പെടുത്തി . അവസാന മത്സരത്തിൽ അൽഫോസ് റൗദ ഏകപക്ഷീയമായ ഒരു ഗോളിന് ബിഗ്‌ബോയ്സ്‌ എഫ്.സിയെ പരാജപ്പെടുത്തി .തുടർന്ന് നടന്ന ആവേശകരമായ സോക്കർ ലീഗ് മത്സരങ്ങളിൽ ചാമ്പ്യൻസ് എഫ്.സി കേരളാ ചലഞ്ചേഴ്‌സിനെയും 2  – 0 ) ബ്ലാസ്റ്റേഴ്‌സ് എഫ്.സി സിയസ്കോ കുവൈത്തിനെയും (2  – 0  ) ബ്രദേഴ്‌സ് കേരളാ അൽഫോസ് റൗദയെയും (2 – 0 ) പരാജയപ്പെടുത്തിയപ്പോൾ ഫഹാഹീൽ ബ്രദേഴ്‌സ് – കുവൈത്ത് കേരളാ സ്റ്റാർസ് മത്സരം ഓരോ ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു (1 -1  ) സെപ്റ്റംബർ 8 നു വെള്ളിയാഴ്ച ഗ്രൂപ്പ് എ യിലെ മത്സരങ്ങൾ നടക്കും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ