Latest News

പ്രവാസികളോടുള്ള കരുതല്‍ തെളിയിച്ച് കേരള ബജറ്റ്: കേളി റിയാദ്

80 കോടി രൂപ പ്രവാസി മേഖലക്കുവേണ്ടി വകയിരുത്തി പ്രവാസികളോടുള്ള ഈ സര്‍ക്കാരിന്റെ കരുതല്‍ ഒരിക്കല്‍ക്കൂടി ബജറ്റിലൂടെ തെളിയിച്ചിരിക്കുകയാണ്

thomas isaac, kerala budget 2017

റിയാദ്: പ്രവാസികളോടുള്ള കരുതല്‍ ആവര്‍ത്തിച്ചു തെളിയിക്കുന്നതാണ് ഈ വര്‍ഷത്തെ കേരള ബജറ്റെന്നും, ലക്ഷ്യം വക്കുന്നത് ഐശ്വര്യ കേരളമാണെന്നും റിയാദ് കേളി കലാസാംസ്‌കാരികവേദി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 80 കോടി രൂപ പ്രവാസി മേഖലക്കുവേണ്ടി വകയിരുത്തി പ്രവാസികളോടുള്ള ഈ സര്‍ക്കാരിന്റെ കരുതല്‍ ഒരിക്കല്‍ക്കൂടി ബജറ്റിലൂടെ തെളിയിച്ചിരിക്കുകയാണ്. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നിലനന്നിട്ടുപോലും എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങള്‍ അറിഞ്ഞു പരിഹാരം കാണാള്ള ശ്രമമാണ് ഈ ബജറ്റിലൂടെ ധനമന്ത്രി തോമസ് ഐസക് നടത്തിയിരിക്കുന്നതെന്നും, അതുകൊണ്ടുതന്നെ ജനക്ഷേമമാണ് ഈ ബജിറ്റിന്റെ മുഖമുദ്രയെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ വാഗ്‌ദാനങ്ങള്‍ ഏറെ നല്‍കിയിട്ടുണ്ടെങ്കിലും അതിനാവശ്യമായ ഫണ്ടുകള്‍ വകയിരുത്താതെ, അടുത്ത തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം എന്ന നിലയില്‍ സാധാരണ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണിതെന്ന് തിരിച്ചറിയേണ്ടതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ബജറ്റ് നിരാശാജനകമെന്ന് റിയാദ് ഒഐസിസി സെൻട്രൽ കമ്മറ്റി

ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ സംബന്ധിച്ചിടത്തോളം നിരാശജനകമായ ബജറ്റാണന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ൾഫ് മേഖലയിൽ നിന്ന് സ്വദേശിവത്കരണത്തിന്റെ പേരിൽ പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു പോയികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയുള്ള യാതൊരു മുന്നൊരുക്കങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്നതിനു വേണ്ടി മാത്രം 90 കോടി രൂപ വിലയിരുത്തി എന്നുള്ളത് വളരെ നാമമാത്രമായ തുകയാണ്.

ലക്ഷകണക്കിന് പ്രവാസികളാണ് ഈ വർഷം മാർച്ച് മാസത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ ഏകദേശം 90 ശതമാനത്തിലധികം തസ്തികകൾ സ്വദേശികൾക്ക് നീക്കിവച്ചിരിക്കുകയാണ്. അത് നടപ്പാക്കുന്നതിനുള്ള നടപടികൾ സൗദി ഗവൺമെന്റ് ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം പകുതിയോട് കൂടി പ്രതീക്ഷിച്ചതിനപ്പുറം പ്രവാസികളുടെ കുത്തൊഴുക്ക് നാട്ടിലേക്ക് ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. കോടികൾ മുടക്കി കേരള ലോകസഭ മാമാങ്കം നടത്തിയ ഗവർമെന്റ് സാധാരണക്കാരായ പ്രവാസികളുടെ ഈ പ്രതിസന്ധിയെ വേണ്ട രീതിയിൽ സമീപിച്ചില്ല എന്ന് ഇന്ന് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലൂടെ നമുക്ക് മനസിലാകാൻ സാധിക്കും. പ്രവാസികളുടെ വിഷയങ്ങളിലെങ്കിലും രാഷ്ട്രീയം നോക്കാതെ വിഷയങ്ങളെ സമീപിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ആവശ്യപ്പെട്ടു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Kerala budget 2018 keli and riyadh oicc

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express