scorecardresearch
Latest News

സൗഹൃദത്തിന്റെയും സമത്വത്തിന്റെയും സന്ദേശവുമായി കിയോത്സവം കൊടിയിറങ്ങി

റിയാദിലെ കണ്ണൂർ കൂട്ടായ്മയായ കിയോസാണ് പരിപാടി സംഘടിപ്പിച്ചത്

keos, kannur, saudi, nrk, pravasi, gulf,

റിയാദ് : സൗഹൃദത്തിന്റെയും സമത്വത്തിന്രെയും സഹോദര്യത്തിന്റയും സന്ദേശം പകർന്ന് കിയോത്സവം കൊടിയിറങ്ങി. റിയാദിലെ കണ്ണൂർ കൂട്ടായ്മയായ കിയോസാണ് ഉത്സവം സംഘടിപ്പിച്ചത്.

എക്സിറ്റ് 18 ലെ മര്‍വ്വ ഓഡിറ്റോറിയത്തില്‍ എന്‍ കെ രാഗേഷിന്‍റെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കി. ജയദേവന്‍,നസീര്‍ പള്ളിവളപ്പില്‍, വിപിന്‍ എന്നിവർ ഓണ സദ്യ ഒരുക്കാൻ നേതൃത്വം നൽകി. ഷൈജു പച്ചയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച കൂറ്റന്‍ വള്ളം ഉത്സവത്തിന് പങ്കെടുക്കാനെത്തിയവര്‍ക്ക് വേറിട്ടൊരനുഭവമായി. തുടർന്ന് നടന്ന ചടങ്ങിൽ കിയോസ്‌ ചെയർമാൻ എൻ കെ സൂരജ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ഹുസൈൻ അലി പരിപാടി ഉത്ഘാടനം ചെയ്തു.എൻ ആര്‍.കെ, ഓ ഐ സി സി കേളി പ്രതിനിധികള്‍, പരിപാടിയിൽ സംബന്ധിച്ചു മീഡിയ ഫോറം പ്രതിനിധി കളായ ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടി ഏർപ്പെടുത്തിയ സുരക്ഷ പദ്ധതി പ്രകാരമുള്ള ഒരു ലക്ഷം രൂപ അടുത്തിടെ മരിച്ച പ്രവാസി ഗായകൻ പ്രമോദ് കണ്ണൂരിന്റെ കുടുംബത്തിന് ട്രഷറർ ഷാക്കിർ കൂടാളി കൈമാറി.

പങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികളാലും ശ്രദ്ധേയമായ കിയോത്സവത്തില്‍ കുട്ടികള്‍ക്കായി നടത്തിയ കലാ കായിക മത്സരങ്ങള്‍ മോഡേണ്‍ സ്കൂള്‍ അദ്ധ്യാപകന്‍ ജാബിർ , മുക്താര്‍, പി വി അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ നിയന്ത്രിച്ചു. തുടര്‍ന്ന് നടത്തപ്പെട്ട കമ്പവലി മത്സരത്തില്‍ ചിറക്കല്‍ ടീം ഒന്നാം സ്ഥാനവും ഏഴുമല ടീം രണ്ടാം സ്ഥാനവും നേടി. നവാസ് കണ്ണൂര്‍, ബഷീര്‍ എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നാട്ടിലെ ഉത്സവങ്ങളെ ഓര്‍മ്മിപ്പിക്കും വിധം നടത്തപ്പെട്ട തലയണയടി മത്സരം പൂക്കോയത്തങ്ങള്‍ സനൂപ് എന്നിവര്‍ ചേര്‍ന്ന് നിയന്ത്രിച്ചു. പഞ്ച ഗുസ്തി മത്സരം പ്രഭാകരന്‍, പ്രവീണ്‍ എന്നിവരുടെ എന്നിവര്‍ നേതൃത്വം നല്‍കി, നാട്ടിലെ ഉത്സവങ്ങളെ ഓര്‍മ്മിപ്പിക്കും വിധം നടത്തപ്പെട്ട തലയണയടി മത്സരം പൂക്കോയത്തങ്ങള്‍ സനൂപ് എന്നിവര്‍ ചേര്‍ന്ന് നിയന്ത്രിച്ചു. പഞ്ച ഗുസ്തി മത്സരം പ്രഭാകരന്‍, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. ബിന്ദു ചിട്ടപ്പെടുത്തിയ നൃത്ത നൃത്തങ്ങളും, ഗോൾഡൻ മെലഡീസിന്റെ ഗാനമേളയും അരങ്ങേറി.

മീഡിയ കൺവീനർ അർഷാദ് മേച്ചേരിയെ ചടങ്ങിൽ അനുമോദിച്ചു. മൊയ്തു അറ്റ്‌ലസ്, ഷാക്കിർ കൂടാളി, രാഗേഷ്, മുഹമ്മദ് അലി കൂടാളി, ഇസ്മായിൽ, റിജേഷ്, നിയാസ്, ഹാഷിം പാപ്പിനിശ്ശേരി, അർഷാദ് മേച്ചേരി, അൻവർ റസാഖ്, എന്നിവർ ഒപ്പന കോൽക്കളി എന്നിവ കോർത്തിണക്കിയ പ്രതേക പരിപാടി അവതരിപ്പിച്ചു. നസീർ മുത്തുക്കുറ്റി, സുബൈർ, കെ ടി മുഹമ്മദലി, യു പി മുസ്തഫ, ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Keos cultural festival ends in saudi