റിയാദ്: ഡൽഹിയിലെ സിപിഎം ആസ്ഥാനത്ത് സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ ആക്രമണം ആര്‍എസ്എസ് സംഘ്പരിവാര്‍ ഭീകരതയുടെ മറ്റൊരു ഉദാഹരണമാണെന്നും ജനാധിപത്യ സംവിധാനത്തിന്റെ സത്തക്കു നേരെയുള്ള വെല്ലുവിളിയാണെന്നും കേളി സെക്രട്ടറിയേറ്റ് പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇത്തരം ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്താന്‍ ജനാധിപത്യവിശ്വാസികളായ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും, യെച്ചൂരിക്കു നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായും പ്രതിഷേധിക്കുന്നതായും കേളി സെക്രട്ടറിയേറ്റ് പറഞ്ഞു.
