റിയാദ്: മലയാളത്തനിമ വിളിച്ചോതുന്ന വൈവിധ്യമായ പരിപാടികളോടെ കേളി കുടുംബവേദി ഓണം-ഈദ് സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം അനിത നസീം ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിദഗ്‌ധൻ ഡോ.മുകുന്ദൻ (സഫ മക്ക പോളിക്ലിനിക് 2) മുഖ്യപ്രഭാഷണം നടത്തി.
ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, ഒപ്പന, കോൽക്കളി, സമൂഹനൃത്തം, ഗാനമേള തുടങ്ങി വിവിധ പരിപാടികളോടൊപ്പം മജീഷ്യൻ നൗഫലിന്റെ മാജിക് ഷോയും അരങ്ങേറി. പായസമൽത്സരത്തിൽ തേജസ്വിനി ജയേഷും മൈലാഞ്ചിയിടൽ മത്സരത്തിൽ ഷംന സാഹിർ എന്നിവർ ഒന്നാംസ്ഥാനം നേടി. കേളി കുടുംബവേദി പ്രവർത്തകർ തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യക്കായി സമൂഹത്തിലെ വിവിധ തുറകളിൽപെട്ടവർ എത്തിയിരുന്നു.
നൂർ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രൻ അധ്യക്ഷനായി. കുടുംബവേദി ആക്ടിങ് സെക്രട്ടറി മാജിത ഷാജഹാൻ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിങ് കൺവീനർ ദസ്തക്കീർ, കേന്ദ്ര സെക്രട്ടറി ഷൗക്കത്ത്, രക്ഷധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമൻ മയ്യിൽ, റഷീദ് മേലേതിൽ, സാംസ്‌കാരിക സമിതി കൺവീനർ ടി.ആർ.സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. സംഘടക സമിതി കൺവീനർ സുകേഷ് നന്ദി പറഞ്ഞു.

ഓണം ഈദ് സംഗമത്തോടനുബന്ധിച്ചു നടന്ന പരിപാടികൾക്ക് കുടുംബവേദി സെക്രട്ടറി അശോകൻ, സന്ധ്യ, അനിൽ അറക്കൽ, പ്രോഗ്രാംകമ്മിറ്റി കൺവീനർ സീബ അനി, ജോ. കൺവീനർ ശ്രീഷ സുകേഷ്, കാഹിം, നബീല കാഹിം, ഷാജഹാൻ പാടം, അനിരുദ്ധൻ, രാജേഷ്, വിനോദ്, പ്രിയ വിനോദ്, ഷൈനി അനിൽ എന്നിവർ നേതൃത്വം നൽകി.