അൽ ഖർജ്: കേളി കലാസാംസ്കാരിക വേദി അൽ ഖർജ് ഏരിയ ഓണം-ഈദ് സംഗമം സംഘടിപ്പിച്ചു. വിവിധ കലാ പരിപാടിപാടികളോടെ തുടങ്ങിയ സംഗമത്തിൽ കേളി പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. ഏരിയയിലെ പതിനൊന്നു യൂണിറ്റുകൾ തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയുണ്ണാൻ മലയാളികൾക്ക് പുറമെ ഇതരസംസ്ഥാനക്കാരുടെയും മറ്റു രാജ്യക്കാരുടെയും സാന്നിധ്യം ശ്രദ്ധേയമായി.

കേന്ദ്ര കമ്മിറ്റിയംഗം പ്രിയേഷിന്റെ നേതൃത്വത്തിൽ സതീഷ് കുമാർ കേളി അവതരണ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം നൽകി അവതരിപ്പിച്ചു. ലീനാ ഹനീഫയുടെ നൃത്തം, ഇർഫാൻ സിയാദ്, ബസ്മ ഷാജി എന്നിവർ അവതരിപ്പിച്ച സംഘനൃത്തം, ഹരീക്കിലെ കേളി പ്രവർത്തകർ അവതരിപ്പിച്ച തിരുവാതിര, നാടൻപാട്ട്, ഏരിയാ കമ്മിറ്റി അവതരിപ്പിച്ച ഒപ്പന, നാടൻപാട്ട്, “പുതുലോകം ഇവിടെ പുലരുമ്പോൾ ” എന്ന ഏകാങ്കനാടകവും വേറിട്ടൊരനുഭവം നൽകി. കലാപരിപാടികൾക്ക് ഷാബി അബ്ദുൾ സലാം, ബാലു വേങ്ങേരി, ജസ്ന സിയാദ് എന്നിവർ നേതൃത്വം നൽകി.

വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം കേളി സാംസ്കാരിക വിഭാഗം കൺവീനർ ടി.ആർ.സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ ഗോപാലൻ അധ്യക്ഷത വഹിച്ചു, ഏരിയാ ആക്ടിങ് സെക്രട്ടറി രാജൻ പള്ളിത്തടം സ്വാഗതം പറഞ്ഞു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, വൈസ് പ്രസിഡന്റ് മഹറൂഫ് പൊന്ന്യം, മുഖ്യ രക്ഷാധികാരി ദസ്തകീർ, രക്ഷാധികാരി സമിതി അംഗങ്ങളായ റഷീദ് മേലേതിൽ, കുഞ്ഞിരാമൻ മയ്യിൽ, കെഎംസിസി ഉപദേശക സമിതി അംഗങ്ങളായ അഷ്റഫ് മൗലവി, യൂസഫ് ഫൈസി, അൽദോസരി ആശുപത്രിയിലെ ഡോ. അബ്ദുൾ നാസർ, കേളി ഏരിയാ കൺവീനർ ജോസഫ് ഷാജി എന്നിവർ ആശംസകൾ പറഞ്ഞു. സാംസ്കാരിക സമിതി ചെയർമാനും സംഘാടക സമിതി കൺവീനറുമായ സിയാദ് മണ്ണഞ്ചേരി നന്ദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook