റിയാദ്: റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച കേളി കലാസാംസ്കാരിക വേദിയുടെ ഒരു മാസം നീണ്ടുനിന്ന ഈദ്-ഓണം സംഗമങ്ങൾക്ക് മലസിൽ സമാപനം. അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സാംസ്കാരിക സമിതിയംഗം രാജു നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് പുറമെ വിവിധ യൂണിറ്റിലെ അംഗങ്ങളുടെയും കുടുംബങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി. ക്ലാസിക്കൽ നൃത്തം, നാടോടി നൃത്തം, സമൂഹ നൃത്തം എന്നിവയ്ക്ക് പുറമെ നൗഫൽ പൂവക്കുറിശ്ശിയുടെ മാജിക്ക് ഷോ, നൗഷാദ് കളമശ്ശേരി, സാം മാത്യു റാന്നി എന്നിവർ അവതരിപ്പിച്ച മിമിക്സ് പരേഡും ശ്രദ്ധേയമായി.

ഒരുമാസം മുൻപ് അൽ ഖർജിൽ നിന്ന് ആരംഭിച്ച് മലസിൽ എത്തി നിൽക്കുമ്പോൾ അഭൂതപൂർവമായ ജനപങ്കാളിത്തമാണ് ഈദ്-ഓണം സംഗമങ്ങളിൽ കണ്ടതെന്ന് കേളി മുഖ്യ രക്ഷാധികാരി ആക്ടിങ് കൺവീനർ ദസ്തകീർ പറഞ്ഞു. ഇത്തവണ വികേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമമാണ് ഇതിന് പ്രചോദനമായതെന്നും വിവിധ പ്രദേശങ്ങളിലായി 15000ലധികം പേരാണ് ഇഫ്താറിൽ സംബന്ധിച്ചെതെന്നും ദസ്തകീർ കൂട്ടിചേർത്തു. ഏരിയാ പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ജവാദ് പരിയാട്ട് സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ റഷീദ് മേലേതിൽ, കുഞ്ഞിരാമൻ മയ്യിൽ, ബി.പി.രാജീവൻ, സതീഷ് കുമാർ, ഗീവർഗീസ്, സാംസ്കാരിക വിഭാഗം കൺവീനർ ടി.ആർ.സുബ്രഹ്മണ്യൻ, കുടുംബ വേദി പ്രസിഡന്റ് സുരേഷ് ചന്ദ്രൻ, ആക്ടിങ് സെക്രട്ടറി മാജിദ ഷാജഹാൻ, മലാസ് യൂണിറ്റ് പ്രസിഡന്റ് ഫസീല നാസർ, മലാസ് രക്ഷാധികാരി കൺവീനർ വി.പി.ഉമ്മർ, ഏരിയാ സെക്രട്ടറി ജയപ്രകാശ്, ഏരിയാ സാംസ്കാരിക കൺവീനർ നൗഫൽ എന്നിവർ സംസാരിച്ചു, സംഘാടക സമിതി കൺവീനർ അഷറഫ് നന്ദി പറഞ്ഞു.

സംഗമത്തോടനുബന്ധിച്ച് നടന്ന പരിപാടികൾക്ക് സുനിൽ കുമാർ, റിയാസ്, കെ.ടി.സെയ്ദ്, കബീർ, നാസർ, കൃഷ്ണൻ കരിവെള്ളൂർ, ഫിറോസ് തയ്യിൽ, നൗഷാദ്, വിഷ്ണു, സംഘാടക സമിതി സാമ്പത്തിക കൺവീനർ പ്രകാശൻ മൊറാഴ എന്നിവർ നേതൃത്വം നൽകി. ഓണം ഈദ് സംഗമത്തിന്റെ മുഖ്യ പ്രായോജകർ മലാസ് അൽ അർക്കൻ ട്രാവൽ ആന്റ് ടൂറിസം ആയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook