റിയാദ്: പൂക്കളങ്ങളും മൈലാഞ്ചിയും കുരുന്നുകളുടെ കലാപരിപാടികളുമായി കേളി കലാസാംസ്കാരിക വേദി സനയ്യ അർബഈൻ ഏരിയ സംഘടിപ്പിച്ച ബക്രീദ് ഓണം സംഗമം ശ്രദ്ധേയമായി. കുടുംബവേദി പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ദേവദത്ത അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി. കലേശൻ അവതരണഗാനം ആലപിച്ചു. കുട്ടികളുടെ മ്യൂസിക്കൽ ചെയർ, ബലൂൺ പൊട്ടിക്കൽ, മിഠായി പെറുക്കൽ തുടങ്ങിയ വിവിധയിനം പരിപാടികളും സംഗമത്തിന് മികവേകി. വിഭവസമൃദ്ധമായ സദ്യയ്ക്കായി സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവർ എത്തിയിരുന്നു.

കേളി കേന്ദ്ര സാംസ്‌കാരിക സമിതി അംഗം കെ.ടി.ബഷീർ സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വാസുദേവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ പ്രസിഡന്റ്‌ ഗഫൂർ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി ആക്ടിങ് കൺവീനർ ദസ്തക്കീർ, രക്ഷാധികാരി സമിതി അംഗങ്ങളായ ബി.പി. രാജീവൻ, കുഞ്ഞിരാമൻ മയ്യിൽ, കേളി സെക്രട്ടറി ഷൗക്കത്ത്, കേളി ആക്ടിങ് പ്രസിഡന്റ്‌ മെഹ്‌റൂഫ് പൊന്ന്യം, കുടുംബവേദി ആക്ടിങ് സെക്രട്ടറി മാജിദ ഷാജഹാൻ, കുടുംബവേദി അർബഈൻ യൂണിറ്റ് സെക്രട്ടറി ദീപ വാസുദേവൻ, പ്രസിഡന്റ്‌ നിസ നിഷാദ്, ഏരിയ കമ്മിറ്റി അംഗം ഷിനു കാപ്പാട്എന്നിവർ സംസാരിച്ചു. ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ ജാഫർ ഖാൻ നന്ദി പറഞ്ഞു. പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook